കോഴിക്കോട്: ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശന പരീക്ഷ നാളെ (വ്യാഴം) കാരന്തൂരിലെ കേന്ദ്ര ക്യാമ്പസിൽ നടക്കും. ഇസ്ലാമിക് തിയോളജി, ഇസ്ലാമിക ശരീഅഃ, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശന പരീക്ഷ നടക്കുന്നത്.
അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. സമസ്തകേരള ജംഇയ്യത്തുൽ ഉലമ സാരഥികളായ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെയും സാന്നിധ്യത്തിൽ പഠിക്കാമെന്നതും ജാമിഅ മർകസിനെ സവിശേഷമാക്കുന്നു. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്ലാം മലേഷ്യ തുടങ്ങിയ ലോകപ്രശസ്ത യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടായിരിക്കും. കൂടാതെ പി എസ് സി, യു ജി സി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം, നൈപുണി വികസനം , കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.
പരീക്ഷാർഥികൾ ഹാൾടിക്കറ്റുമായി രാവിലെ 8:15 ക്യാമ്പസിൽ എത്തിച്ചേരണം. 8:30 ഓറിയന്റേഷൻ ക്ലാസും 9:00 ന് പരീക്ഷയും ആരംഭിക്കും. പരീക്ഷാ ഫലം ഫെബ്രുവരി 18 ന് പ്രസിദ്ധീകരിക്കും. ശേഷം വ്യക്തിഗത അഭിമുഖവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072 500 413, 9072 500 423, 9072 500 443
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved