അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടത്തി

0
777
മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം നിര്‍വഹിക്കുന്നു.
മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം നിര്‍വഹിക്കുന്നു.

കുന്നമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ സമര്‍പ്പണം കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ കരീം അധ്യക്ഷ വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തില്‍ മാസ്റ്റര്‍ പ്ലാനിന്റെ പങ്കിനെക്കുറിച്ച് എസ്.ആര്‍.ജി കണ്‍വീനര്‍ പി.ബി അബ്ദുല്‍ റഹീം സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബഷീര്‍ പടാളിയില്‍, പ്രിന്‍സിപ്പല്‍ ടി.പി അബ്ദുസമദ്, ഹെഡ്മാസ്റ്റര്‍ നിയാസ് ചോല, എ.ജി.എം ഉനൈസ് മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി പി.ടി ഹംസ, കെ. അബ്ദുല്‍ കലാം പ്രസംഗിച്ചു. പി.പി അബ്ദുറഹ്മാന്‍, സാലിം, ദില്‍ഷ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.