അഖിലകേരള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

0
947

കോഴിക്കോട്:  മർകസു സഖാഫത്തി സുന്നിയ്യയുടെ റൂബിജൂബിലി വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ കൗൺസിൽ ഫോർ ആർട് ഓഫ് സ്പീച്ചിന്റെ കീഴിൽ  16 വയസ്സു മുതൽ 28 വയസ്സ് വരെയുള്ളവർക്ക് അഖില കേരള പ്രഭാഷണ  മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 24ന് സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിൽ സോണൽ മത്സരങ്ങൾ നടക്കും. സോണിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് 31ന് കാരന്തൂരിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് യോഗ്യത ലഭിക്കുക. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15000, 7500, 5000 രൂപയും തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു പ്രഭാഷകർക്ക് ആയിരം രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഡിസംബർ 22 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെടുക: 9544101224, 9656723057, 9846886625