അജ്മീര്‍ ദര്‍ഗ പ്രസിഡന്റ് അമീന്‍ പഠാന്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

0
1697
അജ്മീര്‍ ദര്‍ഗ കമ്മറ്റി പ്രസിഡന്റും രാജസ്ഥാന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ അമീന്‍ പഠാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു.

കോഴിക്കോട്: അജ്മീർ ദർഗ കമ്മറ്റി പ്രസിഡന്റും രാജസ്ഥാൻ ഹജ്ജ് കമ്മറ്റി ചെയർമാനുമായ അമീൻ പഠാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. അജ്മീർ ദർഗക്ക് കീഴിൽ സ്ഥാപിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന അജ്മീർ ഉറൂസിലാണ് ദർഗക്ക് കീഴിൽ സ്ഥാപിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപനം നടത്തിയത് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരായിരുന്നു. ഗ്രാൻഡ് മുഫ്‌തിയുടെ കീഴിലുള്ള ഇസ്‌ലാമിക വൈജ്ഞാനിക പ്രവർത്തനങ്ങൾക്കായി അജ്മീർ കേന്ദ്രീകരിച്ചു രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾക്കായി പ്രത്യേക പ്രവർത്തന പദ്ധതികൾ ആരംഭം കുറിക്കാനും ചർച്ചയിൽ തീരുമാനമായി. ഇന്ത്യയുടെ ആത്മീയ കേന്ദ്രമായ അജ്മീർ ശരീഫ് കമ്മറ്റിയുടെ പൂർണ്ണമായ സഹകരണം ഗ്രാൻഡ് മുഫ്‌തിയുടെ വിവിധ പ്രവർത്തങ്ങൾക്ക് ഉണ്ടാകുമെന്ന് അമീൻ പഠാൻ അറിയിച്ചു. മർകസുമായി സഹകരിച്ചു രാജസ്ഥാനിൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും കൾച്ചറൽ സെന്ററുകളും ആരംഭിക്കാനും ധാരണയായി.