അഞ്ചു മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കി മർകസ് വിദ്യാർത്ഥി അബ്ദുൽ ബാസിത്

0
1336

കുന്ദമംഗലം: വളരെ കുറഞ്ഞ കാലയളവിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് കാരന്തൂരിലെ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റ്ഡീസിലെ അബ്ദുൽ ബാസിത്. എട്ടാം ക്ലാസ്സ് സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം അഞ്ചു മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കിയാണ് ഈ വിദ്യാർത്ഥി വിസ്മയകരമായ നേട്ടം കരസ്ഥമാക്കിയത്. ആദ്യമായാണ് ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഒരു വിദ്യാർത്ഥി ഖുർആൻ മനഃപാഠം പൂർത്തിയാക്കുന്നത്.

മലപ്പുറം ജില്ലയിലെ കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി ഹാഫിള് മുഹമ്മദ് ശരീഫിന്റെയും ഭാര്യ സുഹ്റയുടേയും ഏകമകനായ ബാസിത് ഏഴാം തരം മദ്റസ പഠനം കഴിഞ്ഞാണ് മർകസ് ഹിഫ്ളിലെത്തിയത്. വിദ്യാർത്ഥിയുടെ കഠിനമായ പരിശ്രമവും ഉത്സാഹവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിലെന്ന് ക്ലാസധ്യാപകനായ ഹാഫിള് ശിഹാബുദ്ദീൻ സഖാഫി കക്കേപടവ് സാക്ഷ്യപ്പെടുത്തുന്നു. ജാമിഅ മർകസ് ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി എന്നിവർ വിദ്യാർത്ഥിയെ അനുമോദിച്ചു.