അഞ്ഞൂറിലധികം രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി; നോളജ് സിറ്റി മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

0
1055
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ സെപ്തംബര്‍ 25 ബുധനാഴ്ച്ച ആരംഭിച്ച സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ അഞ്ഞൂറിലധികം പേര്‍ ചികിത്സ തേടി. അസ്തി-മര്‍മ്മ വിഭാഗം, സന്ധി രോഗം വിഭാഗം, ജനറല്‍ മെഡിസിന്‍, സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ചര്‍മരോഗ വിഭാഗം, അലര്‍ജി-കഫരോഗ വിഭാഗം, ജനറല്‍ സര്‍ജറി, കോസ്മറ്റോളജി, ഇ.എന്‍.ടി തുടങ്ങി പതിനാല് സ്‌പെഷ്യാലിറ്റികളിലായി ഇരുപത് ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ വിദഗ്ധരും ക്യാമ്പിനു നേതൃത്വം നല്‍കി. പരിശോധന, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, കപ്പിംഗ് അടക്കമുള്ള റെജിമെന്‍ തെറാപ്പികള്‍ എന്നിവ സൗജന്യമായിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികിത്സക്ക് സൗജന്യ നിരക്കില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒ.കെ.എം അബ്ദുറഹിമാന്‍, ഡെപ്യൂട്ടി സൂപ്രണ്ട് പ്രൊഫ. സാലിഹ മതീന്‍, ജോയിന്റ് ഡയറക്ടര്‍ പ്രൊഫ. ഹാറൂണ്‍ റശീദ് മന്‍സൂരി, പ്രിന്‍സിപ്പല്‍ പ്രൊഫ ഇംദാദുല്ല സിദ്ദീഖി, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ ഹാഫിദ് എഫ് എം അസ്മതുല്ല എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ അബ്ദുല്‍ സലാം, സ്ട്രാറ്റജിക് ഡയറക്ടര്‍ യൂസുഫ് നൂറാനി, ഓപ്പറേഷന്‍സ് മാനേജര്‍ സൈദ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS