അധ്യാപകർ കാലത്തോടൊപ്പം സഞ്ചരിക്കണം: കാന്തപുരം

0
929
മർകസ് സ്‌കൂളുകളുടെ സംസ്ഥാനതല വാർഷിക സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: നിരന്തര വായനയിലൂടെയും ഗവേഷണങ്ങളിലൂടെയും പരിശീലനം നടത്തി അധ്യാപകർ കാലത്തിനനുസരിച്ചു സഞ്ചരിക്കണമെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്‌താവിച്ചു. കോഴിക്കോട് നടന്ന മർകസ് സ്‌കൂളുകളുടെ സംസ്ഥാന തല വാർഷിക സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുന്നത് അധ്യാപകരുടെ ക്‌ളാസുകളിലൂടെയും സമീപനങ്ങളിലൂടെയുമാണ്. ഓരോ വിദ്യാര്ഥിയുടെയും ഹൃദയത്തിൽ ഇരിപ്പിടം ഉള്ളവരാവണം അധ്യാപകർ. വിദ്യാഭ്യാസം ഏറ്റവും ഉയർന്ന തലത്തിൽ നേടുമ്പോൾ തന്നെ രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കണം. അറിവ് ശരിയായ സംസ്കാരത്തിന്റെ വിപുലീകരണത്തിന് കാരണമാവണം. മർകസ് സ്ഥാപനങ്ങൾ ശരിയായ അറിവിനെയും സംസ്കാരത്തെയും പകരുന്നതിലാണ് ശ്രദ്ധയൂന്നുന്നത്: അദ്ദേഹം പറഞ്ഞു മര്കസിന് കീഴിൽ സംസ്ഥാനത്ത വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പബ്ലിക് സ്‌കൂളുകളിലെ ആയിരം അധ്യാപകർ പങ്കെടുത്തു. ‘മർകസ് 2020’ എന്ന വിഷയം അവതരിപ്പിച്ച്‌ മർകസ് ഡിറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ. അമീർ ഹസൻ, പ്രൊഫ .കെ .വി ഉമർ ഫാറൂഖ് , ഉനൈസ് മുഹമ്മദ്, പ്രൊഫ . ജോസഫ് ചാക്കോ പ്രസംഗിച്ചു.