അനാഥകൾക്ക് ഇരുപത് കോടി: മർകസ് ഓർഫൻ കെയർ സംസ്ഥാന ഉദ്‌ഘാടനം വെള്ളിയാഴ്ച

0
2841
കോഴിക്കോട്: മർകസിന്റെ കീഴിൽ ഓർഫൻ കെയർ പദ്ധതി പ്രകാരം രാജ്യത്താകെ  ഏറ്റെടുത്ത 4844 അനാഥകൾക്കുള്ള വാർഷികവിഹിതമായ ഇരുപത് കോടി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഈ മാസം പതിനെട്ട് വെള്ളി രാവിലെ 10 മണി മുതൽ മർകസ് കാമ്പസിൽ നടക്കും. 
ഒരു വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള അനാഥകളാണ് മർകസ് ഓർഫൻ കെയർ പദ്ധതിയിലുള്ളത്. ഇവരുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്‌ത്രം, മെഡിക്കൽ തുടങ്ങിയ സർവ്വതലത്തിലുള്ള ചെലവുകൾക്ക് ആവശ്യമായ തുകയാണ് മർകസ് വിതരണം ചെയ്യുന്നത്. ഓർഫൻ കെയറിന്റെ പതിനാറാമത് വാർഷികമാണ് ഈ വർഷം നടക്കുന്നത്. 
രാജ്യത്തെ നാല് സോണുകളായി തിരിച്ചു അനാഥകളെ കണ്ടെത്തിയാണ് ഈ പദ്ധതി നടത്തുന്നത്. വിദ്യാഭ്യസം എങ്ങനെയായിരിക്കണം, സ്വഭാവരൂപീകരണം , രക്ഷിതാക്കളുടെ ഇടപെടലുകളുടെ മനഃശാസ്ത്രം, ധാർമിക ചിട്ടകൾ   തുടങ്ങിയ വ്യത്യസ്തമായി ഒരു വിദ്യാർത്ഥിയുടെ സ്വഭാവ രൂപീകരണത്തിനു നിദാനമാകുന്ന കാര്യങ്ങളും മർകസ് പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചു ഇവർക്കെത്തിക്കുന്നു.
മർകസ് സാരഥികൾ പരിപാടിക്ക് നേതൃത്വം നൽകും.