അനാഥ കുടുംബത്തിന് മർകസ് വീടൊരുക്കി

0
969
കോഴിക്കോട് :ഒരു അനാഥ കുടുംബത്തിന് കൂടി വീട് നൽകി മർകസ് ഡ്രീംസ് ഹോം പ്രകാരം വീട് നൽകി. തലയാട് തെച്ചിയിൽ പരേതനായ പുഴമണ്ണിൽ മുനീറിന്റെ നിർധനരായ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി മർകസ് ആർ.സി.എഫ്.ഐ സഹായത്തോടെ വീടൊരുക്കുകയായിരുന്നു. 130 ദിവസങ്ങൾ കൊണ്ട് ആറു ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടു കിടപ്പുമുറികളും അടുക്കളയും കുളിമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ള വീട് യാഥാർഥ്യമായത്. മർകസ് നാൽപതാം വാർഷികത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച പദ്ധതിയായ ഡ്രീം ഹോം ഭാവനകളിലൂടെ നൂറോളം കുടുബങ്ങൾക്ക് ഇതിനകം വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചു. 
വള്ളിയാട് തലയാട് നടന്ന താക്കോൽദാന പരിപാടി മുഹമ്മദലി സഖാഫി ഉദ്‌ഘാടനം ചെയ്‌തു.  ആർ.സി.എഫ്‌.ഐ റീജ്യണൽ മാനേജർ റഷീദ്‌ പുന്നശ്ശേരി താക്കോൽ കൈമാറി . യൂസുഫ് നൂറാനി, അബ്ദുൽ ഹമീദ് സഖാഫി, പി ഉസ്മാൻ, കോയ ഹാജി, അബ്ദുല്ലത്തീഫ്, സലാമുദ്ധീൻ, ബെന്നി ജോസ്, എൻ.ജെ മാത്യു, എം.പി അജീന്ദ്രൻ,അസീസ് എൻ.സി തുടങ്ങിയവർ സംബന്ധിച്ചു.