അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ അബ്ദുല്ല സഖാഫി മലയമ്മ പ്രബന്ധമവതരിപ്പിച്ചു

0
822
ജോർദ്ദാനിലെ മആരിജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് കുല്ലിയ്യ ഉസൂലുദ്ധീൻ ഡിപ്പാർട്ട്മെന്റ് ഹെഡ് അബ്ദുല്ല സഖാഫി മലയമ്മ പ്രബന്ധമവതരിപ്പിക്കുന്നു.

കോഴിക്കോട്: ജോർദ്ദാനിലെ പ്രശസ്ത ഇസ്‌ലാമിക സ്ഥാപന സമുച്ഛയമായ മആരിജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് കുല്ലിയ്യ ഉസൂലുദ്ധീൻ ഡിപ്പാർട്ട്മെന്റ് ഹെഡ് അബ്ദുല്ല സഖാഫി മലയമ്മ പ്രബന്ധമവതരിപ്പിച്ചു. ഇന്ത്യയിലെ ഇസ്‌ലാമിക വൈജ്ഞാനിക പ്രവർത്തനങ്ങളുടെ ചരിത്രവും രീതിശാസ്‌ത്രവും എന്ന വിഷയത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. പ്രമുഖ സുന്നി പണ്ഡിതനായ ശൈഖ് അ ൗനുൽ ഖദ്ദൂമിയുടെ . നിയന്ത്രണത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ലോകത്തെ പ്രധാന ഇസ്‌ലാമിക സ്ഥാപനങ്ങളിൽ നിന്ന് നൂറു വിദഗ്‌ധ യുവപണ്ഡിതരാണ് പങ്കെടുത്തത്. ഡോ. അഹമ്മദ് സ്വവീ, ഡോ. ത്വാലിബ് അബൂ സനിയ്യ, ശൈഖ് ഫൈസൽ അമൂദി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. ഇസ്‌ലാമിക ജ്ഞാന ശാസ്‌ത്രത്തെ പുതിയ കാലത്ത് വിപുലമാക്കാനുള്ള വ്യത്യസ്തമായ വഴികളെക്കുറിച്ചുള്ള ചർച്ചകൾക്ക് അബ്ദുല്ല സഖാഫി നേതൃത്വം നൽകി. സമ്മേളനം ഇന്ന് സമാപിക്കും.