അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിൽ ശ്രദ്ധേയമായി കാന്തപുരത്തിന്റെ സാന്നിധ്യം

0
5070
യു.എ.ഇ ഗവൺമെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിനെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, ലബനാൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബ്ദുല്ലത്തീഫ് ദർയാൻ എന്നിവർക്കൊപ്പം.
യു.എ.ഇ ഗവൺമെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിനെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, ലബനാൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബ്ദുല്ലത്തീഫ് ദർയാൻ എന്നിവർക്കൊപ്പം.
SHARE THE NEWS

അബുദാബി : അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ക്ഷണിക്കപ്പെടുകയും  ആദ്യദിവസത്തെ ഒന്നാം സെഷനിൽ  സെഷനിൽ പ്രഭാഷണം നടത്താൻ നിയോഗിക്കപ്പെടുകയും ചെയ്‌ത അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സാന്നിധ്യം ശ്രദ്ധേയമായി. ആഗോള തലത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രഭാഷണം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുസ്‌ലിം ധൈഷണിക രംഗത്തു പ്രവർത്തിക്കുന്ന  ലോകത്തെ പ്രഗല്ഭരായ പണ്ഡിതന്മാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവർ കാന്തപുരത്തെ സമീപിച്ചു ഇന്ത്യൻ മുസ്‌ലിംകളുടെ സമകാലിക അവസ്ഥയെ കുറിച്ചും അവരുടെ രാജ്യങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച നടത്തുകയുണ്ടായി. ഇറ്റലിയിലെ ഇസ്ലാമിക്കോ കൾച്ചറൽ സെന്റർ മേധാവി ഡോ. നാദിർ അക്കാദ്, അമേരിക്കയിലെ സ്‌ട്രാറ്റജിക് എഡ്‌ജ്  പ്രസിഡന്റ് ഡോ ശാഫി കസ്‌കാസ്, കൊറിയ മുസ്ലിം ഫെഡറേഷൻ ഇമാം എ റഹ്‌മാൻ ലീ ജുഹവ, യു.എൻ ന്യൂനപക്ഷ മിഷൻ സ്പെഷ്യൽ പ്രതിനിധി ഫെർനാൻഡ് വാറാനസ് , സ്‌പെയിനിലെ ഗ്രാനഡയിലെ റിസർച് ഡയറക്ടർ ഡോ മുഹമ്മദ് ബിൻ സ്വാലിഹ്, അർജന്റീനയിലെ ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഹെല്ലർ, യൂറോപ്യൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് മുഹാജിർ സിയാൻ, ബ്രസീലിലെ ഫെഡറേഷൻ ഓഫ് മുസ്ലിം അസോസിയേഷൻ ഡയറക്ടർ ഷെയ്ഖ് സാദിഖ് ഉസ്മാനി, കാനഡയിലെ കൾച്ചറൽ ഡയലോഗ് പ്രസിഡന്റ് സുഹൈർ അൽ ഷായിർ ,ഹോചിമിൻ സിറ്റി മുസ്ലിം കമ്മ്യൂണിറ്റി നേതാവ് ഹാജി ഇദ്രീസ് ഇസ്മാഈൽ തുടങ്ങിയവരാണ് കാന്തപുരവുമായി ചർച്ച നടത്തിയ പ്രധാനികൾ. 
അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനം സംഘടിപ്പിച്ചു മുസ്‌ലിംകളുടെ ഭാവിക്കായി സവിശേഷമായ ഭാവി പദ്ധതികൾ രൂപപ്പെടുത്തിയ  യു.എ.ഇ ഭരണകൂടത്തിന്റെയും ശൈഖ് നഹ്‌യാൻ മുബാറക്കിന്റെയും സംഭാവനകൾ അദ്വിതീയമാണെന്നു കാന്തപുരം പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിം നേതാക്കളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും സാമാധാനപരവും ധൈഷണികമുമായി മുന്നോട്ടുള്ള പ്രയാണം സാധ്യമാക്കാനും ഉള്ള ഈ ഉദ്യമം ഏറെ പ്രശസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
      സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ‘മുസ്‌ലിംകളുടെ സ്ഥാപന പ്രവർത്തനങ്ങൾ’ എന്ന ശീർഷകത്തിൽ ഇടപെട്ടു  മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തിയ പ്രസംഗവും വിവിധ രാഷ്ട്രങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ ശ്രദ്ധ പിടിച്ചുപറ്റി.മർകസ് മീഡിയ ഗൾഫ് കോഡിനേറ്റർ  മുനീർ പാണ്ടിയാല സമ്മേളനത്തിൽ  കാന്തപുരത്തെ അനുഗമിച്ചു.

SHARE THE NEWS