അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്: ഗ്രാന്‍ഡ് മൗലിദ് സംഗമത്തിന് മര്‍കസില്‍ തുടക്കം

0
1787
മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടന്ന മൗലിദ് സദസ്സ്.
മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടന്ന മൗലിദ് സദസ്സ്.

കോഴിക്കോട്: നവംബര്‍ 25ന് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കും കുറിച്ച് ഗ്രാന്‍ഡ് മൗലിദ് സംഗമത്തിന് ഇന്ന് സുബഹി നിസ്‌കാരാനന്തരം മര്‍കസില്‍ തുടക്കമായി. കേരളത്തിലെ പ്രഗത്ഭരായ സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് രചിക്കപ്പെട്ട വിവിധ മൗലിദുകളും പ്രമുഖരായ ആശിഖീങ്ങളായ കവികളുടെ പ്രകീര്‍ത്തന കാവ്യങ്ങളുടെ ആലാപനവും ചടങ്ങില്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഗ്രാന്‍ഡ് മൗലിദ് സദസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ആമുഖ പ്രാര്‍ത്ഥന നടത്തി. മൗലിദ് പാരായണത്തിന് ശേഷം മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുകേശ ദര്‍ശനത്തിനു വിശ്വാസികള്‍ക്ക് അവസരം നല്‍കും. അസര്‍ നിസ്‌കാരാനന്തരം സംഗമത്തിന് പരിസമാപ്തിയാവും. ഇരു ചടങ്ങുകളിലുമായി സമസ്ത മുശാവറ അംഗങ്ങള്‍, പ്രമുഖ സാദാത്തീങ്ങള്‍, മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കള്‍, മര്‍കസ് നേതൃത്വം, വിവിധ സുന്നി സ്ഥാപങ്ങളുടെ രക്ഷാധികാരികള്‍, ംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.

ലോകത്തെ പ്രഗത്ഭരായ ഇസ്ലാമിക പണ്ഡിതരും പ്രകീര്‍ത്തന ഗായകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോട് അനുബന്ധിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളാണ് മര്‍കസിന് കീഴില്‍ ഈ വര്‍ഷം നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിലെ മര്‍കസ് സ്ഥാപങ്ങളില്‍ പ്രചാരണ മീലാദ് റാലികളും നബിസ്‌നേഹ പരിപാടികളും സംഘടിപ്പിക്കും. മര്‍കസിനു കീഴിലെ നൂറു കാമ്പസുകളില്‍ പ്രചാരണ സംഗമങ്ങളും നടക്കും.