അന്താരാഷ്ട്ര മീലാദ് സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

0
1623
മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളന സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളന സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
SHARE THE NEWS

കോഴിക്കോട്: നവംബർ 25 ന് മർകസിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിപുലമായ സ്വാഗത സംഘത്തിന് മർകസിൽ ചേർന്ന സ്വാഗത സംഘം രൂപവത്കരണ യോഗത്തിൽ രൂപം നൽകി. ചടങ്ങ് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് നബി(സ്വ)യോടുള്ള സ്‌നേഹം മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ അടിസ്ഥാന ആധാരമാണെന്നും ആഗോളതലത്തിൽ നടക്കുന്ന വിവിധ നബി പ്രകീർത്തനങ്ങൾ വിശ്വാസികൾക്ക് ആസ്വദിക്കാനുള്ള അവസരമാണ് മർകസ് നടത്തിവരുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിലൂടെ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മർകസ് പ്രസിഡന്റ് സയ്യിദ് ആലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം പ്രധാന ഭാരവാഹികൾ – ഉപദേശക സമിതി അംഗങ്ങൾ: സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, ഇ സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ, മുഖ്താർ ഹസ്രത്ത്, പി.സി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ത്വഹാ തങ്ങൾ തളീക്കര, സിദ്ധീഖ് ഹാജ ചെമ്മാട്, മുഹമ്മദ് അലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, വി.എം കോയ മാസ്റ്റർ, റെയിൻബോ ഹമീദ് ഹാജി. പ്രോഗ്രാം കമ്മറ്റി: ചെയർമാൻ – സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, ജനറൽ കൺവീനർ: അപ്പോളോ മൂസ്സ ഹാജി, ഫൈനാൻസ് സെക്രട്ടറി : എ.പി അബ്ദുൽ കരീം ഹാജി ചാലിയം| വൈസ് ചെയർമാൻ : കെകെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് | കൺവീനർമാർ : ജി അബൂബക്കർ, മുഹമ്മദലി സഖാഫി വെള്ളിയാട്, കലാം മാവൂർ, കബീർ എളേറ്റിൽ, സി.പി ഉബൈദ് സഖാഫി, ഹാമിദലി സഖാഫി പാലാഴി | പ്രോഗ്രാം : സി മുഹമ്മദ് ഫൈസി, ഡോ. എ. പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം | പ്രചാരണം: പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഹസൻ സഖാഫി തറയിട്ടാൽ, അബൂബക്കർ സഖാഫി പന്നൂർ | ഫിനാൻസ് : സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി |സ്വീകരണം : വി.പി.എം ഫൈസി വില്യാപ്പള്ളി, വി.എം റഷീദ്‌ സഖാഫി| ലോ ആൻഡ് ഓർഡർ: പി.സി ഇബ്രാഹീം മാസ്റ്റർ, അഡ്വ മുസ്തഫ സഖാഫി| മീഡിയ : എഞ്ചിനീയർ യൂസുഫ് ഹാജി, അഡ്വ സമദ് പുലിക്കാട് | വളണ്ടിയർ : ഉമർ ഹാജി മണ്ടാൾ , അഹ്‌മദ്‌ കുട്ടി ഹാജി താമരശ്ശേരി| സ്റ്റേജ്, പശ്ചാത്തലം : സിദ്ധീഖ് ഹാജി കോവൂർ, ബിച്ചു മാത്തോട്ടം, എന്നിവയാണ് പ്രധാന കമ്മറ്റികൾ.

മീലാദ് സമ്മേളനം വിജയകരമാക്കാൻ വിവിധ പരിപാടികൾ സ്വാഗത സംഘത്തിന് കീഴിൽ നടപ്പാക്കും.


SHARE THE NEWS