അന്താരാഷ്ട്ര മീലാദ് സമ്മേളനം: ആഗോള നേതാക്കൾക്ക് കാന്തപുരം മീലാദ് സന്ദേശം കൈമാറി

0
751
യു.എ.ഇ ഭരണകൂടം സംഘടിപ്പിച്ച ഇന്റർഫെയ്‌ത്ത്‌ അലയൻസ് സമ്മേളനത്തിൽ യു.എ.ഇ ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നായ്‌ഹാനെ അന്താരാഷ്ട്ര മീലാദ് സമ്മേളന സന്ദേശം കാന്തപുരം അറിയിക്കുന്നു

ദുബൈ: നവംബർ 25-ന് മർകസിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം മുന്നോട്ടു വെക്കുന്ന സമാധാനത്തിന്റെയും സുരക്ഷയുടെയും ലോക ക്രമത്തിന് നിദാനമാകുന്ന പ്രവാചക മാതൃകകളെക്കുറിച്ചുള്ള സന്ദേശം ദുബൈയിൽ നടന്ന വിവിധ സമ്മേളനങ്ങളിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ലോക നേതാക്കൾക്കും അറബ് മാധ്യമങ്ങൾക്കും കൈമാറി.

ഇന്നലെ നടന്ന ഇന്റർഫെയ്‌ത്ത്‌ അലയൻസ് സമ്മേളനത്തിൽ യു.എ.ഇ ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നായ്‌ഹാന് മീലാദ് സന്ദേശം അദ്ദേഹം കൈമാറി. സഹിഷ്ണുതയുടെ സാധ്യതകൾ വികസിപ്പിക്കുന്നതിലും എല്ലാ തരം വിശ്വാസികളും തമ്മിൽ സമാധാന പൂർണ്ണമായ ബന്ധം സജീവമാക്കുന്നതിനുമുള്ള പ്രവാചക മാതൃകകളെ സ്രേഷ്ടമായി ലോകത്തിനു പകരുന്ന ഭരണകൂടമാണ് യു.എ.ഇക്കു നേതൃത്വം നൽകുന്നെതെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.