അന്താരാഷ്ട്ര യുവനേതൃത്വ സംഗമത്തില്‍ സംബന്ധിച്ച് മര്‍കസ് ശരീഅ സിറ്റി വിദ്യാര്‍ത്ഥി

0
1257

നോളജ് സിറ്റി: ഹൈദരാബാദില്‍ നടക്കുന്ന അന്താരാഷ്ട്ര യുവനേതൃത്വ സംഗമത്തില്‍ മര്‍കസ് ശരിഅ സിറ്റിയിലെ ബാച്ച്‌ലര്‍ ഇന്‍ ശരീഅ ആന്‍ഡ് ലോ വിദ്യാര്‍ത്ഥിയായ മുഹമ്മദ് റാഷിദ് സംബന്ധിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ത്രിദിന മീറ്റില്‍ ലോകത്തിന്റെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം യുവ പ്രതിഭകളുടെ സംഗമമാണ് തെലുങ്കാന ജാഗൃതി ഇന്റർനാഷണൽ ലീഡര്ഷിപ് കോൺഫറൻസ്. അണ്ണാ ഹസാരെതുടങ്ങിയ ധാരാളം ആക്ടിവിസ്റ്റുകൾക്കു പുറമെ ഐക്ര രാഷ്ട്ര സഭയിലെ പ്രതിനിധികൾ, മുഖ്യമന്ത്രി, ഗവർണർ, കേന്ദ്ര മന്ത്രിമാർ, ഉന്നത മീഡിയകളുടെ എഡിറ്റർമാർ, രാഷ്ട്രീയ സൈന്താന്തികർ, കലാകാരന്മാർ തുടങ്ങിയ ധാരാളം പേര് പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.