അന്താരാഷ്ട്ര റോബോട്ടിക് മത്സരം: മർകസ് വിദ്യാർത്ഥികൾ അമേരിക്കയിലേക്ക്

0
957
SHARE THE NEWS

കോഴിക്കോട് : അമേരിക്കയിലെ മിഷിഗണിലെ ലോറൻസ് ടെക് യൂണിവേഴ്സിറ്റിയിൽ അടുത്തമാസം നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തിൽ കോഴിക്കോട് പൂനൂരിലെ മർകസ് ഗാർഡനിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. ഈമാസം ഏഴിന് ബംഗളൂരു ഇൻറർനാഷണൽ സ്കൂളിൽ നടന്ന ദേശീയ റോബോട്ടിക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മർകസ് വിദ്യാർത്ഥികൾ ഈ യോഗ്യത കൈവരിച്ചത്. മലപ്പുറം മക്കരപ്പറമ്പ് അബ്ദുൽ അസീസിന്റെയും നസീമയുടെയും മകൻ മുഹമ്മദ് യഹിയ, പട്ടാമ്പി കൊണ്ടുർകാരാത്തൊടി അബൂബക്കർ സിദ്ധീഖിന്റെയും സജ്നയുടെയും മകൻ നാഹിദ് എന്നിവർക്കാണ് ഈ നേട്ടം. കോഴിക്കോട് സ്മാർട്ട് റോബോട്ടിക്സ് ടീമാണ് ഇവർക്ക് പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളെ മർകസ് ഡയറക്ടർ ഡോ. എ .പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അക്കാഡമിക് മെൻഡർ ഡോ. അബ്ദുസ്സലാം, മാനേജർ അബൂസ്വാലിഹ് സഖാഫി, പ്രിൻസിപ്പൽ നൗഫൽ ഹസ്സൻ നൂറാനി പള്ളിക്കൽ എന്നിവർ അഭിനന്ദിച്ചു.


SHARE THE NEWS