അന്താരാഷ്ട്ര ഹദീസ് മത്സരത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ഉന്നത വിജയം

0
1813
അന്താരഷ്ട്ര ഹദീസ് മത്സരത്തിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ശഫീഖിന് ഷാർജ ഭരണ കാര്യാലയ മേധാവി ശൈഖ് സാലിം ബിൻ അബ്‌ദുറഹ്‌മാൻ അൽ ഖാസിമി അവാർഡ് സമ്മാനിക്കുന്നു
അന്താരഷ്ട്ര ഹദീസ് മത്സരത്തിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ശഫീഖിന് ഷാർജ ഭരണ കാര്യാലയ മേധാവി ശൈഖ് സാലിം ബിൻ അബ്‌ദുറഹ്‌മാൻ അൽ ഖാസിമി അവാർഡ് സമ്മാനിക്കുന്നു
ദുബൈ: ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കീഴിലുള്ള ഷാർജ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി ഖുർആൻ ആൻഡ് ഹദീസ് ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ അന്താരാഷ്ട്ര ഹദീസ് മത്സരത്തിൽ ഇന്ത്യൻ വിദ്യാർത്ഥിയായ മുഹമ്മദ് ശഫീഖ് മൂന്നാം സ്ഥാനം നേടി ഇന്ത്യക്ക് അഭിമാനമായി. മർകസ് പൂർവ്വ വിദ്യാർത്ഥിയും ഷാർജ ഖാസിമിയ്യയിൽ അറബി സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയുമാണ് ശഫീഖ്.
മുപ്പതു രാഷ്ട്രങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ  പങ്കെടുത്തു.അൽഖാസിമിയ്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷാർജ ഭരണ കാര്യാലയ മേധാവി ശൈഖ് സാലിം ബിൻ അബ്‌ദുറഹ്‌മാൻ അൽ ഖാസിമി മുഹമ്മദ് ശഫീഖിന് അവാർഡ് സമ്മാനിച്ചു.യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ റഷാദ് സാലിം അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് സ്വദേശികളായ മുഹമ്മദ് മുസ്‌ലിയാർ-ഫാത്വിമ ദമ്പതികളുടെ മകനാണ്.