അന്താരാഷ്‌ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുക: സഖാഫി ശൂറ

0
1702
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ കീഴിൽ നടന്നുവരുന്ന വൈവിധ്യമാർന്ന നബിദിനാഘോഷ പരിപാടികൾക്ക് സമാപനമായി  നവംബർ 25 ന് സംഘടിപ്പിക്കുന്ന  അന്താരാഷ്‌ട്ര മീലാദ് സമ്മേളനം വൻവിജയമാക്കാൻ ഇന്നലെ മർകസിൽ ചേർന്ന സഖാഫി കോർഡിനേഷൻ കമ്മറ്റി തീരുമാനിച്ചു.
പള്ളി, മദ്രസകളിലൂടെയും സഖാഫി ശൂറയുടെ സോൺ ഘടകങ്ങളിലൂടെയും പ്രചാരണം സംഘടിപ്പിക്കാനായി ബഹുമുഖ പദ്ദതികൾക്ക് യോഗം രൂപം നൽകി.  പി.കെ.എം സഖാഫി ഇരിങ്ങല്ലൂരിന്റെ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുസ്സമദ് സഖാഫി മായനാട്, അശ്‌റഫ് സഖാഫി പള്ളിപ്പറമ്പ്, അലവി സഖാഫി കായലം, നാസർ സഖാഫി മണ്ണാർക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തറയിട്ടാൽ ഹസൻ സഖാഫി ആമുഖം അവതരിപ്പിച്ചു.

SHARE THE NEWS