അബ്ദുല്‍ ഹക്കീം സഅദിക്ക് ഡോക്ടറേറ്റ്

0
854
SHARE THE NEWS

കോഴിക്കോട്: പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ഹക്കീം സഅദിക്ക് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ആധുനിക ഈജിപ്ഷ്യന്‍ സാഹിത്യകാരനായ മുസ്തഫാ സ്വാദിഖ് റാഫിഇയുടെ പഠനങ്ങളെ കുറിച്ച് നാലു വര്‍ഷമായി നടത്തിയ ഗവേഷണത്തിനാണ് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചത്. ഇഫ്‌ളു അറബി ഭാഷാ വിഭാഗം തലവന്‍ ഡോ.സയ്യിദ് ജഹാംഗീറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
ജാമിഅ-സഅദിയ്യ, മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുത്ത ശേഷമാണ് ഗവേഷണ പഠനം നടത്തിയത്. കാസര്‍കോട് ശിറിയ ലത്തീഫിയ്യ, ജാമിഅ സഅദിയ്യ, കായംകുളം മജ്‌ലിസുസ്സഖാഫത്തിസ്സുന്നിയ്യ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം 2005 മുതല്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ ലക്ചററായി സേവനം അനുഷ്ഠിക്കുന്നു. മര്‍കസിലെ കോളേജ് ഓഫ് അറബിക് ലാംഗ്വേജീന്റെ പ്രിന്‍സിപ്പള്‍ സ്ഥാനം വഹിച്ചുള്ള അദ്ദേഹം ഇപ്പോള്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ റിസര്‍ച്ച് വിഭാഗം മേധാവിയാണ്. അറബിയിലും മലയാളത്തിലുമായി ഇരുപതിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കരുനാഗപ്പള്ളി കുഴുവേലിക്കടവില്‍ മുഹമ്മദ് കുഞ്ഞ് മകന്‍ അബ്ദുല്‍ റഹീമിന്റെയും തെക്കേടത്ത് അബ്ദുല്‍ റഹീം ബായി മകള്‍ റഹ്മത്തിന്റെയും മകനാണ്. കൂരിക്കുഴി പടുവിങ്ങല്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍ ഹൈദ്രൂസി മകള്‍ സയ്യിദത്ത് നദീറ ബീവി ഭാര്യയാണ്. സുഫ്‌യാന്‍, ഹനീന, ലുഖ്മാന്‍ എന്നിവര്‍ മക്കളാണ്. നേരത്തെ ഹൈദരാബാദ് നിസാമിയ്യയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചിരുന്നു


SHARE THE NEWS