കോഴിക്കോട്: മർകസ് കുല്ലിയ്യ കോളേജ് അസിസ്റ്റന്റ് പ്രഫസർ അബ്ദുൽ ഗഫൂർ അസ്ഹരിക്ക് ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു.’നവ സാമ്പത്തിക വിഷയങ്ങളും ശാഫിഈ കർമ്മശാസ്ത്രവും’ എന്ന വിഷയത്തിൽ ആയിരുന്നു ഗവേഷണം. മർകസിൽ നിന്ന് സഖാഫിയായ ശേഷം ഈജിപ്തിലെ അൽ അസ്ഹറിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഈജിപ്തിൽ കൈറോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാ വികസന കോഴ്സും അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ഭാഷാ പരിശീലന കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് പാറക്കടവ് മുടവന്തേരി ഇബ്റാഹീം ഹാജിയുടെയും പാത്തൂട്ടിയുടെയും മകനാണ്. മലയാളത്തിലും അറബിയിലുമായി നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.