അഭിപ്രായ സ്വാതന്ത്രത്തെ തടസ്സപ്പെടുത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കണം: കാന്തപുരം

0
856
SHARE THE NEWS

കോഴിക്കോട് : ലോകത്തെ വലിയ ജനാധിപത്യ രാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്രത്തെ തടസ്സപ്പെടുത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കണം എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന നാല്‍പ്പത് ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ നിലപാടുകള്‍ എടുക്കുന്നവര്‍ വേട്ടയാടപ്പെടുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്.. അതേസമയം തന്നെ മത സൗഹാര്‍ദ്ധത്തിനു വേണ്ടി നിലകൊള്ളുന്ന പലരും ശാരീരിരിക ഭീഷണി പോലും നേരിടുന്നു. ഈ അവസ്ഥ ആപല്‍ക്കരമാണ്.
അനാവശ്യമായി ഓര്‍ഡിനന്‍സുകള്‍ ഇറക്കി രാജ്യത്തെ പൗരജീവിതം വെല്ലുവിളിക്കപ്പെടുന്ന അവസ്ഥ സംജാതമാവുന്നതിനെ പറ്റി വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതി ആശങ്കപ്പെടുകയുണ്ടായി. എന്നാല്‍ അധികാരത്തില്‍ ഉണ്ടായിരുന്ന അഞ്ചുവര്‍ഷകാലം അനിവാര്യമായ പല ഘട്ടങ്ങളിലും അദ്ദേഹം നിശ്ശബ്ദനായിരുന്നുവെന്നതും നാം ഓര്‍ക്കണം. പ്രധാനമന്ത്രി ആയാലും രാഷ്ട്രപതി ആയാലും അടിസ്ഥാനപരമായി രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനു വേണ്ടിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.അവര്‍ക്കേ നിലനില്‍പ്പുണ്ടാകൂ വര്‍ഗീയതയെയും വംശീയതയെയും പ്രതിരോധിച്ചു രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനും ജനങ്ങള്‍ക്കിടെയിലെ ഒരുമ വളര്‍ത്താനും ആണ് ഭരണാധികാരികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇന്ത്യയിലെ മുസ്ലിംകള്‍ പ്രത്യേകിച്ചും, പൗരന്മാര്‍ പൊതുവിലും അനുഭവിക്കുന്ന പ്രശ്ങ്ങളെ പറ്റി വൈകാതെ സംസാരിക്കാനിരിക്കുകയാണ്: കാന്തപുരം പറഞ്ഞു.


SHARE THE NEWS