അറബി ഭാഷാ ദിനം: ഇഹ്‌യാഉസ്സുന്ന സെമിനാര്‍ സംഘടിപ്പിച്ചു

0
507
മര്‍കസ് ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച അറബി ഭാഷാ സെമിനാര്‍ ഡോ. ഓ.കെ അബ്ദുല്‍ ഗഫൂര്‍ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

കാരന്തൂര്‍: മര്‍കസ് ശരീഅ കോളജ് വിദ്യാര്‍ത്ഥി സംഘടനയ ഇഹ്‌യാഉസ്സുന്നയുടെ കീഴില്‍ ലോക അറബി ഭാഷാ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. ഓ.കെ അബ്ദുല്‍ ഗഫൂര്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. കാലങ്ങള്‍ തോറും ഭാഷയുടെ രീതി വ്യത്യാസപ്പെടുമ്പോള്‍, ഇപ്പോഴും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഏക ലോകഭാഷയാണ് അറബിയെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ മതകീയ ഭാഷ എന്ന നിലയില്‍, അറബ് ലോകത്ത് മാത്രമല്ല ലോകം മുഴുവന്‍ അറബിയുടെ സ്വാധീനം ഉണ്ട്. ഇത്രയേറെ ആഴത്തില്‍ ലോകജനങ്ങളെ സ്വാധീനിച്ച മറ്റൊരു ഭാഷയില്ല: അദ്ദേഹം പറഞ്ഞു. മര്‍കസ് ശരീഅ കോളജ് മുദരിസ് ഉമര്‍ അലി സഖാഫി എടപ്പലം അധ്യക്ഷത വഹിച്ചു. ഹനീഫ് ഗുജറാത്ത്, മുഹമ്മദ് അസ്ലം തെന്നല, അബ്ദുറഹ്മാന്‍ പഴമള്ളൂര്‍, റഫീഖ് വളാഞ്ചേരി, നിഷാദ് അഹ്സനി, അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.