‘അറിവിന്റെ താഴ്‌വരയിൽ അത്യാധുനിക പഠനകോഴ്‌സുകൾ’ : നോളജ്‌സിറ്റിയിലെ ശരീഅ സിറ്റി പ്രവർത്തനമാരംഭിച്ചു

0
1078
കോഴിക്കോട്: മർകസ് നോളേജ് സിറ്റിയിൽ  മതപരവും അക്കാദമികവുമായ ഉന്നതപഠനത്തിന് വേണ്ടി സ്ഥാപിതമായ ശരീഅ സിറ്റിയുടെ അക്കാദമിക ഉദ്‌ഘാടനം നടന്നു. പ്ലസ് ടുവും ജാമിഅത്തുൽ ഹിന്ദിന്റെ ഹയർസെക്കണ്ടറിയും പൂർത്തിയാക്കിയവർക്കായി ആരംഭിച്ച ‘ബാച്‌ലർ പ്രോഗ്രാം ഇൻ ശരിഅ ആൻഡ് മോഡേൺ ലോ’ എന്ന കൊഴിസിലേക്ക് തെരഞ്ഞെടുക്കകപ്പെട്ട 50 കുട്ടികൾക്ക് പ്രവേശനം നൽകിയാണ് ഉദ്‌ഘാടനം നടന്നത്. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഹദീസ് ക്‌ളാസ് എടുത്ത് വിദ്യാരംഭം കുറിച്ചു.
    മർകസ് ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇസ്‌ലാമിക പഠനത്തിലെ പ്രധാന ഭാഗമാണ് മനുഷ്യന്റെ ജീവിതനിയമങ്ങളെ സമഗ്രമായി പ്രതിബാധിക്കുന്ന കർമശാസ്ത്രം. ലോകത്തെവിടെയും മനുഷ്യരുടെ ജീവിതത്തെ ക്രമീകരിക്കുന്ന ആധുനിക നിയമങ്ങളുമുണ്ട്. മർകസ് ലോ കോളേജിൽ നിന്നു ഉന്നതമായ നിയമ പഠനം നേടുന്നതോടൊപ്പം ഇസ്‌ലാമിക ഫിഖ്ഹിലും മറ്റു വിജ്ഞാന ശാഖകളിലും അഗ്രഗണ്യരായ പണ്ഡിതരെ രൂപപ്പെടുത്തുക എന്നതാണ് ശരീഅ സിറ്റി ലക്‌ഷ്യം വെക്കുന്നത്. അത്തരം പണ്ഡിതന്മാർക്ക് ആധുനിക പ്രശ്‌നങ്ങളെ ഉൾക്കാഴ്ചയോടെ സമീപിക്കാൻ കഴിയുമെന്നു പൊന്മള അഭിപ്രായപ്പെട്ടു.
       അഞ്ചു വർഷത്തെ കാലാവധിയുള്ള ബാച്‌ലർ പ്രോഗ്രാം ഇൻ ശരിഅ ആൻഡ് മോഡേൺ ലോ കോഴ്‌സിൽ  മതപരമായ പഠനത്തോടൊപ്പം മർകസ് ലോകോളേജിൽ നിന്ന് ബി.ബി.എ/ ബികോമിനോടൊപ്പം നിയമപഠനവും ഈ വിദ്യാർത്ഥികൾ പൂർത്തിയാക്കും.    
       മർകസ് ശരീഅ സിറ്റിയിലെ മറ്റൊരു ഡിപ്പാർട്ട്മെന്റ് ആയ കുല്ലിയ്യത്തു ശരീഅ വൽ ഖാനൂൻ റമസാനു ശേഷം പ്രവർത്തനമാരംഭിക്കും. മതപരമായി ജാമിഅത്തുൽ ഹിന്ദിന്റെ ബിരുദമോ തത്തുല്യ യോഗ്യതയോ നേടുകയും  ഡിഗ്രി പൂർത്തിയാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കാണ് രണ്ടുവർഷത്തെ കാലാവധിയുള്ള ഈ കോഴ്‌സിൽ പ്രവേശനം.  `ഇവർക്ക് ഉന്നത മതപഠനത്തോടൊപ്പം  മർകസ് ലോകോളേജിലെ ത്രിവത്സര എൽ.എൽ.ബിയോ, മറ്റു യൂണിവേഴ്സിറ്റികളിലെ പി.ജിയോ പഠിക്കാവുന്നതാണ്.
          രണ്ടു കോഴ്‌സുകളും പൂർത്തിയാക്കുന്നവരിൽ താല്പര്യമുള്ളവർക്ക്  മർകസുമായി അഫിലിയേഷനുള്ള ലോകതലത്തിലെ പത്തു യൂണിവേഴ്‌സിറ്റികളിൽ അഭിരുചിക്കനുസരിച്ചു പി.ജിയും പി.എച്ച്.ഡിയും ചെയ്യാൻ മർകസ് സൗകര്യമൊരുക്കും. അന്താരഷ്ട്ര യൂണിവേഴ്‌സിറ്റികളിൽ നടക്കുന്ന അകക്കദമിക പ്രോഗ്രാമുകൾ, കോൺഫറൻസുകൾ, സ്റ്റുഡന്റസ് എക്സ്ചേഞ്ച് പരിപാടികൾ എന്നിവക്കും പഠന കാലയളവിൽ  പങ്കെടുക്കാൻ അവസരം നൽകും. 
      ലോകത്തെ പ്രധാനപ്പെട്ട ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളുടെ സിലബസും സംവിധാങ്ങളും പരിശോധിച്ച് ഏറ്റവും കാലികമായ രീതിയിലാണ് ശരീഅ സിറ്റിയിലെ രണ്ടു കോഴ്‌സുകളും തയ്യാറാക്കിയിരിക്കുന്നത്.  ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ആധുനികവും പൗരാണികവുമായ കിതാബുകളുടെ സമഗ്രമായ ലൈബ്രറിയും ഒരുക്കുന്നുണ്ട്. പൊതുജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് നോളജ് സിറ്റിയിലെ എല്ലാ കാമ്പസുകളിലെയും വിദ്യാത്ഥികൾക്ക് വായനക്കും അന്വേഷങ്ങൾക്കും സഹായകമാവുന്ന ലൈബ്രറി നിർമിക്കുന്നത്. താല്പര്യമുള്ളവർക്ക് കിതാബുകൾ നൽകി ഈ പദ്ധതിയിൽ ചേർക്കാവുന്നതാണ്. ഒരു ഷെൽഫ് പൂർണ്ണമായി ഗ്രന്ഥങ്ങൾ സംഭാവന നൽകുന്നവർക്ക്‌ , ആരുടെ പേരിലാണോ നല്കുനന്നതെങ്കിൽ അവരുടെ പേരിൽ തന്നെ അത് സ്ഥാപിക്കാനും അവസരമുണ്ട്. 
     നോളജ് സിറ്റിയിലെ  മർകസ് ശരീഅ സിറ്റിയിൽ നടന്ന കോഴ്സ് ഉദ്‌ഘാടന സമ്മേളനത്തിൽ ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി അക്കാദമിക പദ്ധതികൾ വിശദീകരിച്ചു. അക്കാഡമിക് ഡയറക്ടർ ഡോ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല ആമുഖ പ്രഭാഷണം നടത്തി.  പാരമ്പര്യ മുത്വവലിനു സമാനമായി ശരീഅ സിറ്റിയിൽ തുടങ്ങിയ കുല്ലിയ്യത്തു ശരീഅ വൽ ഖാനൂൻ കോഴ്‌സിൽ കുറഞ്ഞ സീറ്റുകളിൽ സ്പോട്ട് അഡ്മിഷനും അവസരമുണ്ട്. വിളിക്കേണ്ട നമ്പർ : 9995260392, 9961333489