അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

0
1703
SHARE THE NEWS

കോഴിക്കോട്: അതിനൂതനമായ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങള്‍ കേരളത്തിന് പരിചയപ്പെടുത്തികൊണ്ട് അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ മര്‍കസ് നോളജ് സിറ്റിയില്‍ ഈ അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. രാജ്യാന്തര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അലിഫ് എജ്യുകെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഗ്ലോബല്‍ സ്‌കൂള്‍ വരുന്നത്. ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങളുള്ള അലിഫ് ഗ്ലോബല്‍ സ്‌കൂളിന്റെ അക്കാദമിക് പങ്കാളിത്തം വഹിക്കുന്നത് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എക്‌സല്‍ സോഫ്റ്റ് ആണ്. സിബിഎസ്ഇ, ഐജിസിഎസ്ഇ സിലബസുകളില്‍ പഠനം സാധ്യമാകുന്ന സ്‌കൂള്‍ ആധുനിക സൗകര്യങ്ങളോട് കൂടി 2019 ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂന്നി പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായി അലിഫ് ഇടം പിടിക്കും. സിദ്ധാന്തങ്ങളേക്കാള്‍ പ്രായോഗിക പാഠങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പാഠ്യപദ്ധതി പുതിയ അനുഭവമാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പഠിതാക്കളുടെ സാന്നിധ്യം ‘അലിഫ്’ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കും. കെ.ജി മുതല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം വരെ പൂര്‍ത്തിയാക്കുന്നതോടെ തങ്ങളുടെ ഭാവി സ്വയം നിര്‍ണയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന നിരവധി പ്രോഗ്രാമുകളാണ് അലിഫ് നടപ്പിലാക്കുന്നത്. ദൈനംദിന ജീവിത രീതികള്‍ ചിട്ടപ്പെടുത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികച്ച പരിശീലനം ലഭിച്ച അധ്യാപകര്‍, വിപുലമായ ലാബ് സൗകര്യം, ദൈനംദിന പാഠ്യവിഷയങ്ങള്‍ പരിശീലിപ്പിക്കുന്നതിന് വര്‍ക്‌ഷോപ്പുകള്‍, ഇക്കോ ഫ്രന്റ്‌ലി നിര്‍മിതികള്‍, എല്ലാ കുട്ടികള്‍ക്കും ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് സൗകര്യം, ലോകപ്രശസ്തരും പരിചയ സമ്പരുമായ വിദ്യാഭ്യാസ വിചക്ഷണര്‍ നേതൃത്വം നല്‍കുന്ന അക്കാദമിക് ബോര്‍ഡ്, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാമുകള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉള്‍പ്പെടെ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, എയര്‍ കണ്ടീഷന്‍ ക്ലാസ് മുറികളും ഹോസ്റ്റലുകളും, വിവിധ ഭാഷാ പഠനങ്ങള്‍, ആധുനിക രീതിയില്‍ സജ്ജമാക്കിയ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ അലിഫിനെ വേറിട്ടുനിര്‍ത്തും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ – സാംസ്‌കാരിക നഗര പദ്ധതിയായ മര്‍കസ് നോളജ് സിറ്റിയിലെ ഏക വിദ്യാലയമാണ് അലിഫ് ഗ്ലോബല്‍ സ്‌കൂള്‍. നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങളില്‍ അലിഫ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മുന്‍ഗണനയുണ്ടാകും. അന്താരാഷട്ര വേദികളില്‍ വിവിധ മത്സരങ്ങള്‍ക്കുള്ള പരിശീലനവും അവസരങ്ങളും ലഭിക്കുന്ന അലിഫ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായുള്ള മര്‍കസിന്റെ അക്കാദമിക ധാരണകള്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും. അന്തര്‍ദേശീയ നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഉറപ്പ് നല്‍കുന്ന അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ കെ.ജി മുതല്‍ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.


SHARE THE NEWS