അലീഗഡ് പ്രബന്ധ രചന: ദേശീയ തലത്തിൽ രണ്ടാം സ്ഥാനം മദീനതുന്നൂറിന്

0
950
SHARE THE NEWS

മർകസ് ഗാർഡൻ : അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റി ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തിൽ മർകസ് മദീനതുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വിദ്യാർത്ഥി എം.അബ്ദുൽ ഫത്താഹ് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടി. വർത്തമാന ലോകത്ത് സർ സയ്യിദിന്റെ പുനർവായന എന്നതായിരിരുന്നു പ്രമേയം. സർ സയ്യിദിന്റെ സ്മരണാർത്ഥം യൂനിവേഴ്സിറ്റി പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെന്റിനു കീഴിൽ എല്ലാ വർഷവും നടക്കാറുള്ള മത്സരത്തിൽ മൂന്നു വർഷം തുടർച്ചയായിട്ടാണ് മദീനതുന്നൂറിന് നേട്ടങ്ങൾ ലഭിക്കുന്നത്.കഴിഞ്ഞ രണ്ടു വർഷവും സ്റ്റേറ്റ് ടോപ്പേഴ്സ് മദീനതുന്നൂർ വിദ്യാർത്ഥികളായിരുന്നു.മദീനതുന്നൂർ മൂന്നാം വർഷ ഇസ്ലാമിക് സയൻസ് വിദ്യാർത്ഥിയായ അബ്ദുൽത്താഹ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദ പഠിതാവു കൂടിയാണ്.മലപ്പുറം ജില്ലയിലെ യൂനിവേഴ്സിറ്റി – കടക്കാട്ടുപാറ സ്വദേശി അബ്ദു റഹ്മാൻ സഖാഫി – സൈനബ ദമ്പതികളുടെ മകനാണ് .

ഈ വർഷത്തെ മണിപ്പാൽ യൂനിവേഴ്സിറ്റി അകാദമിക് ഇന്റേൺഷിപ്പിന് അദ്ധേഹം അർഹത നേടിയിരുന്നു. ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കഫെ ഡിസൻസ് അടക്കമുള്ള ജേണലുകളിൽ അക്കാദമിക് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ പതിനേഴിന് അലീഗഡിൽ നടക്കുന്ന സർ സയ്യിദ് ഡേയിൽ കാഷ് പ്രൈസ് സമ്മാനിക്കും. മർകസ് ഗാർഡൻ ഡയറക്ടർ ഡോ. എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രത്യേകം അഭിനന്ദിച്ചു.


SHARE THE NEWS