മൈസൂര്‍: കര്‍ണാടകയിലെ മൈസൂര്‍ ഗൗസിയ നഗറില്‍ സ്ഥിതി ചെയ്യുന്ന മര്‍കസ് സ്ഥാപനമായ അല്‍ നൂര്‍ എജുക്കേഷന്‍ സെന്ററിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢ തുടക്കം. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന ത്രിദ്വിനസമ്മേളനത്തില് പ്രമുഖ പണ്ഡിതന്മാരും മത സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ഉദ്ഘാടനസംഗമത്തില് ഡോ. അബ്ദുസലാം മുസ്ലിയാര് ദേവര്‍ശോല മുഖ്യപ്രഭാഷണം നടത്തി. സി.പി. സിറാജുദ്ധീന് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം കേരള സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന് സഖാഫി സന്ദേശപ്രഭാഷണം നടത്തി.