അവധിക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി മര്‍കസ് നോളജ് സിറ്റി

0
1775
SHARE THE NEWS

നോളേജ് സിറ്റി: വിദ്യാർത്ഥി-വിദ്യാർഥിനികൾക്ക് അവധിക്കാലം മനോഹരവും ഓർമയുള്ളതുമാക്കാൻ നോളേജ് സിറ്റി ഒരുങ്ങിക്കഴിഞ്ഞു. ഒമ്പത്, പത്ത്, പ്ലസ് വൺ , പ്ലസ് ടു എന്നീ വിദ്യാർത്ഥി വിദ്യാര്ഥിനികൾക്കാണ് ബഹുമുഖ പദ്ധതികളുമായി അവധിക്കാലം ആഘോഷമാക്കാൻ മർകസ് നോളേജ് സിറ്റി തെയ്യാറെടുത്തിരിക്കുന്നത്. പ്രകൃതി രമണീയമായ സിറ്റിയിൽ കാലാവസ്ഥക്കനുയോജ്യമായ വിനോദം, ഉല്ലാസം, പഠനം, പരിശീലനം എല്ലാം ഒരുകുടക്കീഴിൽ സംഘടിപ്പിച്ചിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ: എ പി അബ്ദുൽ ഹകീം അസ്‌ഹരി, സി. ഇ. ഓ. ഡോ. അബ്ദുസ്സലാം , ഡോ: ഉമറുൽ ഫാറൂഖ് സഖാഫി, അമീർ ഹസൻ ഓസ്ട്രേലിയ, ഇവി അബ്ദുറഹ്മാൻ, ഡോ. മുഹമ്മദ് ശരീഫ്, ഡോ. ഒ.കെ.എം അബ്ദുറഹ്മാൻ, അഡ്വ: സമദ് പുലിക്കാട്, യൂസഫ് നൂറാനി, ദർവേഷ് മുഹമ്മദ്, അൻവർ സാദത്ത് തുടങ്ങിയ ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യമാകും അവധിക്കാല പരിപാടികളിലെ പ്രധാന ആകർഷകം.
ഒമ്പത്, പത്ത് ക്‌ളാസ്സുകളിലെ ആൺകുട്ടികൾക്ക് ഈ മാസം നാലു മുതൽ ആറു വരെയും പ്ലസ് വൺ, പ്ലസ്ടു ക്‌ളാസ്സുകളിലെ ആൺകുട്ടികൾക്ക് ഈ മാസം 15 മുതൽ 17 വരെയുമാണ് പരിപാടികൾ. ഒമ്പതു മുതൽ പ്ലസ്ടു വരെയുള്ള പെൺകുട്ടികൾക്ക് ഈമാസം നാല്, അഞ്ച് തിയ്യതികളിലുമായിരിക്കും പരിപാടികൾ. താല്പര്യമുള്ളവർക്ക് www.shariacity.comhttp://www.shariacity.com എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് 9747708786; 6235391313


SHARE THE NEWS