അവേലത്ത് തങ്ങള്‍ സുന്നത്ത് ജമാഅത്തിനെ ശാക്തീകരിച്ച നേതാവ്: കാന്തപുരം

0
555
മര്‍കസില്‍ സംഘടിപ്പിച്ച അഹ്ദലിയ്യ - അവേലം ഉറൂസ് സമ്മേളനത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു
SHARE THE NEWS

കാരന്തൂര്‍: സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലം തങ്ങള്‍ ആത്മീയമായും വൈജ്ഞാനികമായും സുന്നത്ത് ജമാഅത്തിനെ ശാക്തീകരിച്ച പ്രധാനപ്പെട്ട നേതാവായിരുന്നുവന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ സംഘടിപ്പിച്ച അഹ്ദലിയ്യ – അവേലം ഉറൂസ് സമ്മേളനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസിന്റെ വളര്‍ച്ചയില്‍ ആരംഭകാലം മുതല്‍ താങ്ങും തണലുമായിരുന്നു തങ്ങള്‍. ഏത് പ്രശ്‌നങ്ങളെയും അല്ലാഹുവിലുള്ള അപാരമായ ഭയഭക്തിയുടെ ബലത്തില്‍ അവിടുന്ന് പ്രതിരോധിച്ചു: കാന്തപുരം പറഞ്ഞു. പി.സി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, യാസീന്‍ ബുഖാരി പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. വി.പി.എം വില്യാപ്പള്ളി, കെ.കെ മുഹമ്മദ് മുസ്ലിയാര്‍, കെ.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, നാസര്‍ സഖാഫി കെല്ലൂര്‍, മലയമ്മ അബ്ദുല്ല സഖാഫി , ഉമര്‍ അലി സഖാഫി എടപ്പലം സംബന്ധിച്ചു. കാന്തപുരം കാരന്തൂര്‍: സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലം തങ്ങള്‍ ആത്മീയമായും വൈജ്ഞാനികമായും സുന്നത്ത് ജമാഅത്തിനെ ശാക്തീകരിച്ച പ്രധാനപ്പെട്ട നേതാവായിരുന്നുവന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ സംഘടിപ്പിച്ച അഹ്ദലിയ്യ – അവേലം ഉറൂസ് സമ്മേളനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസിന്റെ വളര്‍ച്ചയില്‍ ആരംഭകാലം മുതല്‍ താങ്ങും തണലുമായിരുന്നു തങ്ങള്‍. ഏത് പ്രശ്‌നങ്ങളെയും അല്ലാഹുവിലുള്ള അപാരമായ ഭയഭക്തിയുടെ ബലത്തില്‍ അവിടുന്ന് പ്രതിരോധിച്ചു: കാന്തപുരം പറഞ്ഞു. പി.സി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, യാസീന്‍ ബുഖാരി പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. വി.പി.എം വില്യാപ്പള്ളി, കെ.കെ മുഹമ്മദ് മുസ്ലിയാര്‍, കെ.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, നാസര്‍ സഖാഫി കെല്ലൂര്‍, മലയമ്മ അബ്ദുല്ല സഖാഫി , ഉമര്‍ അലി സഖാഫി എടപ്പലം സംബന്ധിച്ചു.


SHARE THE NEWS