അസീസിന്റെ കുടുംബത്തിന് താങ്ങായി മര്‍കസ്; അഞ്ചുമക്കളെ ദത്തെടുത്തു

0
787
SHARE THE NEWS

കാസര്‍ഗോഡ്: മര്‍കസിന്റെ കാരുണ്യഹസ്തം ഇനി ഉപ്പള മുള്ളങ്കെയിലെ അബ്ദുല്‍ അസീസിന്റെ കുടുംബത്തിനും. ഒന്നരവര്‍ഷം മുമ്പ് പല്ലുവേദനയില്‍ തുടങ്ങി അന്നനാളം വരെ ഗ്രസിച്ച് ഉമനീരിങ്ങാന്‍ പോലും പ്രയാസപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത അസീസിന്റെ മൂന്നുമാസം പ്രായമായ കുട്ടിയടക്കം അഞ്ചു മക്കളെയും മര്‍കസ് ദത്തെടുത്തു.
പിതാവിന്റെ മരണത്തോടെ അനാഥരായ അഞ്ചു മക്കളുടെയും ഭാര്യയുടെയും ദുരിതങ്ങളറിഞ്ഞ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതേക്കുറിച്ച് അന്വേഷിക്കുകയും ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. അതനുസരിച്ച് മര്‍കസ് ഭാരവാഹികള്‍ അസീസിന്റെ വീട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു. പഠനം അടക്കമുള്ള സംരക്ഷണചെലവുകളാണ് മര്‍കസ് ഏറ്റെടുത്തത്. വീട് നിര്‍മാണത്തിനായി അബൂബക്കര്‍ തമാം, മഹ്മൂദ് കൈകമ്പ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.
മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി, മര്‍കസ് പ്രതിനിധി മര്‍സൂഖ് നുറാനി, സഖാഫി ശൂറ ജില്ലാ ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍, മുസ്‌ലിം ജമാഅത്ത് ഉപ്പള സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എം പി മണ്ണംകുഴി, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ഹാജി അലങ്കാര്‍, എസ്.വൈ.എസ് ഉപ്പള സോണ്‍ സെക്രട്ടറി ഷാഫി സഅദി ഷിറിയ, പ്രതിനിധികളായ സി.എം മൊയ്തീന്‍, അബ്ദുറഹ്മാന്‍ മില്‍മ, സഹായസമിതി അംഗങ്ങളായ അബൂബക്കര്‍, മഹ്മൂദ് കൈകമ്പ, കെ.എഫ് ഇഖ്ബാല്‍ ഉപ്പള, റൈഷാദ് ഉപ്പള എന്നിവര്‍ സംബന്ധിച്ചു.


SHARE THE NEWS