അഹ്ദലിയ്യയും മുഹറം ആത്മീയ സമ്മേളനവും നാളെ മര്‍കസില്‍

0
248

കോഴിക്കോട്:  മർകസ് അഹ്ദലിയ്യയും മുഹറം ആത്മീയ സമ്മേളനവും സെപ്തംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ  നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും.   ‘മുഹറത്തിന്റെ വിശിഷ്ടതകൾ’ എന്ന വിഷയത്തിൽ  മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ,  എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here