അഹ്ദലിയ്യയ്യും റമളാന്‍ പ്രഭാഷണവും നാളെ മര്‍കസില്‍

0
719
കാരന്തൂര്‍: റമളാന്‍ മുപ്പത് ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി മര്‍കസില്‍ നടക്കുന്ന അഹ്ദലിയ്യ ദിക്‌റ്  ഹൽഖയും റമളാൻ   പ്രഭാഷണവും നാളെ(ശനി)  മർകസിൽ  നടക്കും.
അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന അഹ്ദലിയ്യ ആത്മീയ മജ്‌ലിസിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അലവി സഖാഫി കായലം ഉദ്‌ബോധനം നടത്തും. ഇഫ്താറോടെ ആത്മീയ മജ്‌ലിസ് സമാപിക്കും.

           നാളെ രാവിലെ 9.30ന് തുടങ്ങുന്ന റമളാന്‍ പ്രഭാഷണത്തിന് സയ്യിദ് ജസീല്‍ കാമില്‍ സഖാഫി നേതൃത്വം നല്‍കും. ഞായറാഴ്ച രാവിലെ 9.30ന് അബ്ദുസ്സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും.