കാരന്തൂര്‍: മര്‍കസില്‍ ആയിരങ്ങള്‍ സംഗമിച്ച അഹ്ദലിയ്യ ആത്മീയ മജ്ലിസും അനുസ്മരണ സംഗമവും കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
സമസ്ത മുശാവറ അംഗം മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്, മര്‍കസ് റൈഹാന്‍വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ.സി കോയ മുസ്ലിയാര്, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ എന്നിവരെ അനുസ്മരിച്ചു. വി.പി.എം ഫൈസി വില്യാപള്ളി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍ ദിക്റ്-ദുആ മജ്ലിസിനു നേതൃത്വം നല്കി. കെ.കെ മുഹമ്മദ് മുസ്ലിയാര്, അബ്ദുല്‍ ഹകീം സഅദി, ബഷീര്‍ സഖാഫി, ഉമറലി സഖാഫി, ശാഹുല്‍ ഹമീദ് ബാഖവി, മൂസ സഖാഫി സംബന്ധിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര് സ്വാഗതവും ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.