അഹ്ദലിയ്യ ആത്മീയ സംഗമം ശനിയാഴ്ച മർകസിൽ

0
870
SHARE THE NEWS

കോഴിക്കോട്: അഹ്ദലിയ്യ ആത്മീയ സമ്മേളനം ഒക്ടോബര്‍ 5 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിക്കും.


SHARE THE NEWS