അഹ്ദലിയ്യ നാളെ: ബായാർ തങ്ങൾ നേതൃത്വം നൽകും

0
844
SHARE THE NEWS

കാരന്തൂർ:  അഹ്ദലിയ്യ ദിഖ്‌റ് ഹൽഖയും മഹ് ളറത്തുൽ  ബദ്‌രിയ്യ പാരായണവും നാളെ (ശനി) വൈകുന്നേരം ഏഴു മണി മുതൽ മർകസ് ഓഡിറ്റോറിയത്തിൽ  നടക്കും. കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ദിഖ്‌റിനും പ്രാർത്ഥനക്കും സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ  അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ മലേഷ്യ  പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ,എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹ് മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി,വി.പി.എം ഫൈസി വില്യാപ്പള്ളി,ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്,  മുഖ്താർ ഹസ്‌റത്ത്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും. ഹാഫിള്  അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തും.


SHARE THE NEWS