അഹ്മദ് കുട്ടി ശിവപുരം അനുസ്മരണ സംഗമം ഇന്ന് നോളജ് സിറ്റിയില്‍

0
2334
SHARE THE NEWS

കോഴിക്കോട്: അന്തരിച്ച പ്രമുഖ എഴുത്തുകാരന്‍ അഹ്മദ് കുട്ടി ശിവപുരത്തിന്റെ അനുസ്മരിക്കുന്ന സംഗമം ഇന്ന്(ശനി) മര്‍കസ് നോളജ് സിറ്റിയിലെ ക്ലബ് ഹൗസില്‍ ഉച്ചക്ക് രണ്ടു മണിക്ക് നടക്കും. നോളജ് സിറ്റിയിലെ മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് രിസാല വാരികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ.എ.പി അബ്ദുല്‍ വഹാബ്, ഡോ. എം നിസാര്‍, ഡോ. അബ്ദുസ്സലാം, കെ. അബൂബക്കര്‍, കാസിം ഇരിക്കൂര്‍, എ.കെ അബ്ദുല്‍ മജീദ്, മുഹമ്മദ് പാറന്നൂര്‍, ഡോ, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, മുഹമ്മദലി കിനാലൂര്‍, ആരിഫ് ബുഖാരി, എ.പി കുഞ്ഞാമു, അബ്ദുറസാഖ് ദാരിമി, അഡ്വ സമദ് പുലിക്കാട്, എസ്. ശറഫുദ്ധീന്‍, മജീദ് അരിയല്ലൂര്‍, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. ഒ.കെ.എം അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുക്കും. അനുസ്മരണ സെമിനാറില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഗേറ്റ് നമ്പര്‍ മൂന്നിലൂടെയാണ് പ്രവേശിക്കേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു.


SHARE THE NEWS