കോഴിക്കോട്: ഒരു മാസം നീണ്ടുനില്‍ക്കുന്ന റബീഉല്‍ അവ്വല്‍ കാമ്പയിന് മര്‍കസില്‍ തുടക്കമായി. റബീഉല്‍ അവ്വല്‍ പരിപാടികളുടെ ഭാഗമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് രചിച്ച അല്‍ മൗലിദുല്‍ അക്ബര്‍ പാരായണം നവംബര്‍ 4 തിങ്കളാഴ്ച മര്‍കസില്‍ നടക്കും. സുബഹി നിസ്കാരാനന്തരം ആരംഭിക്കുന്ന ചടങ്ങിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് തിരുകേശ ദര്‍ശന ചടങ്ങ് മര്‍കസ് കണ്വെന്ഷന് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. രാത്രി ഏഴു മണിക്ക് ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനം നടക്കും. സയ്യിദ് അലി ബാഫഖി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, ഇ സുലൈമാന്‍ മുസ്ലിയാര്, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്, സയ്യിദ് സൈനുല്‍ അബീദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, എ.പി മുഹമ്മദ് മുസ്ലിയാര്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന് സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഇത് സംബന്ധമായി മര്‍കസില്‍ നടന്ന യോഗം ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
Recent Posts
English News
സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...
കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു....