ആഗോള ഫത്‌വ സമ്മേളനം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി

0
1772
കൈറോയിൽ ആരംഭിച്ച ആഗോള ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നു.
കൈറോയിൽ ആരംഭിച്ച ആഗോള ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നു.
SHARE THE NEWS

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ മേൽനോട്ടത്തിൽ
കൈറോയിൽ ആരംഭിച്ച  അഞ്ചാമത് അന്താരാഷ്ട്ര ഫത് വ കോൺഫറൻസിൽ മർകസ് ജനറൽ മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു .  ആഗോളതലത്തിൽ  മുഫ്തിമാരുടെയും ഫത് വാ കാര്യാലയങ്ങളുടെയും മുഖ്യ  കൂട്ടായ്മയായ  ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫത് വ കൗൺസിൽ വേൾഡ് വൈഡിൽ ഇന്ത്യയിൽ നിന്ന് അംഗമായിട്ടുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ പ്രതിനിധീകരിച്ചാണ് സി. മുഹമ്മദ് ഫൈസി സമ്മേളനത്തിനെത്തിയത്. ഇന്നലെ തുടങ്ങിയ ദ്വിദിന സമ്മേളനത്തിൽ ഫത്‌വ  ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫത് വ കൗൺസിലിലെ 40 അംഗ രാഷ്ട്ര പ്രതിനിധികൾക്ക് പുറമെ 85 രാഷ്ട്രങ്ങളിൽ നിന്നുള്ള  മുഫ്തിമാരും മുതിർന്ന മത പണ്ഡിതരും സംബന്ധിക്കുന്നുണ്ട്.  ഈജിപ്ത് ഗ്രാൻഡ്  മുഫ്തി ഡോ. ശൗഖി ഇബ്രാഹിം അല്ലാം, മുൻ ഗ്രാൻഡ് മുഫ്തി ഡോ. അലി ജുമുഅ, ജോർദാൻ ഗ്രാൻഡ് മുഫ്തി ഡോ. മുഹമ്മദ് ഖുലൈല , ഡോ. ഹബീബ് അലി ജിഫ്രി, കുവൈത്ത് രാജാവിന്റെ ഉപദേഷ്ടാവ് ഡോ. അബ്ദുള്ള മഅതൂഖ്, യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് ഡോ. അലി അൽ ഹാഷ്മി, ഡോ. ഉസാമ അസ്ഹരി തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നവരിൽ പ്രധാനികളാണ്.

C Muhammed Faizy with Dr Aliyyul Hasimi
കൈറോയിൽ ആരംഭിച്ച ആഗോള ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി സംബന്ധിക്കുന്ന സി മുഹമ്മദ് ഫൈസി സമ്മേളനത്തിനെത്തിയ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ അലിയ്യുൽ ഹാഷിമിക്ക് ഒപ്പം സമ്മേളനവേദിയിൽ

കൗൺസിലിന്റെ പ്രവർത്തനങ്ങൾ കാൽപതിറ്റാണ്ട് പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ, ലോക ഫത് വ ദിന പ്രഖ്യാപനം, ഫത്‌വ രംഗത്തെ മികവിനുള്ള ഇമാം ഖറാഫി അവാർഡ് പ്രഖ്യാപനം, ഫത് വ പ്രസ്താവനകളിൽ പുലർത്തേണ്ട സഹിഷ്ണുത മാനദണ്ഡങ്ങൾ  സംബന്ധിച്ച സംയുക്ത പ്രസ്താവന തുടങ്ങിയ വിവിധ പദ്ധതികൾക്കം നയരേഖകൾക്കും പ്രമേയങ്ങൾക്കും  സമ്മേളനത്തിൽ  രുപം നൽകും.  സമ്മേളനത്തിയ സി മുഹമ്മദ് ഫൈസിയെ ഈജിപ്ത് ഗ്രാൻഡ് മുഫ്‌തി ഡോ. ശൗഖി ഇബ്രാഹിം അല്ലാം സ്വീകരിച്ചു . 


SHARE THE NEWS