ആത്മീയബോധ്യങ്ങൾ മനുഷ്യനെ പരിശുദ്ധനാക്കുന്നു: സി മുഹമ്മദ് ഫൈസി

0
740
മർകസിൽ സംഘടിപ്പിച്ച ആത്മീയ അനുസ്മരണ സമ്മേളനത്തിൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തുന്നു
മർകസിൽ സംഘടിപ്പിച്ച ആത്മീയ അനുസ്മരണ സമ്മേളനത്തിൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തുന്നു

കുന്നമംഗലം: ഇസ്‌ലാമിക ആത്മീയമായ ബോധ്യങ്ങളും വിചാരങ്ങളും മനുഷ്യനെ പരിശുദ്ധനാക്കുമെന്നും ഭൗതികമായ വിചാരങ്ങളിൽ മാത്രമായി വിശ്വാസികൾ ജീവിതത്തെ പരിമിതപ്പെടുത്തരുത് എന്നും മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി. മർകസിൽ സംഘടിപ്പിച്ച ആത്മീയ അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മീയ ബോധ്യമുള്ള ഒരാൾ ഏതൊരു തീരുമാനവും എടുക്കുമ്പോൾ ദൈവത്തെ ഓർക്കുകയും കളങ്കരഹിതമായി ജീവിതം ക്രമപ്പെടുത്തുകയും ചെയ്യും. എന്നാൽ, സ്വയം വലിയവനാണ് എന്ന് ഭാവിക്കുന്നവർക്ക്‌ ദൈവികമായ സ്വാധീനത്തെ പലപ്പോഴും ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഖ്താർ ഹസ്രത്ത്, പി.സി അബ്ദുല്ല ഫൈസി, ലത്തീഫ് സഖാഫി പെരുമുഖം, സയ്യിദ് ജസീൽ കാമിൽ സഖാഫി പ്രസംഗിച്ചു.