ആധുനിക പ്രശ്‌നങ്ങളില്‍ കര്‍മശാസ്‌ത്ര സമീപനം: ഫിഖ്‌ഹ്‌ സമ്മിറ്റ്‌ മൂന്നിന്‌ മര്‍കസില്‍

0
712

കാരന്തൂര്‍: ആധുനിക പ്രശ്‌നങ്ങളില്‍ കര്‍മശാസ്‌ത്ര സമീപനം എന്ന വിഷയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സഖാഫികള്‍ക്കായി നടത്തുന്ന ഫിഖ്‌ഹ്‌ സമ്മിറ്റ്‌ ഈ മാസം മൂന്നിന്‌ രാവിലെ ഒമ്പത്‌ മണി മുതല്‍ മര്‍കസില്‍ നടക്കും. പി.കെ.എം സഖാഫി ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഖ്‌ഹ്‌ സമ്മിറ്റിന്‌ അന്തിമരൂപം നല്‍കി. രാവിലെ ഒമ്പത്‌ മുതല്‍ നടക്കുന്ന മൂന്ന്‌ സെഷനുകള്‍ക്ക്‌ അന്താരാഷ്ട്രപണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും നേതൃത്വം നല്‍കും. നാലിന്‌ രാവിലെ ഏഴിന്‌ സഖാഫി ശൂറയും പത്തിന്‌ സമ്പൂര്‍ണ സഖാഫി സംഗമവും നടക്കും.
റൂബി ജൂബിലിയുടെ മുന്നോടിയായുള്ള സഖാഫി സംഗമമായതിനാല്‍ സംഗമവും ഖത്മുല്‍ ബുഖാരിയും വന്‍ വിജയമാക്കാന്‍ യോഗം ആഹ്വാനം ചെയ്‌തു. ലത്തീഫ്‌ സഖാഫി പെരുമുഖം, അക്‌ബര്‍ ബാദുഷ സഖാഫി, മജീദ്‌ സഖാഫി മുടിക്കോട്‌, തറയിട്ടാല്‍ ഹസന്‍ സഖാഫി, ബഷീര്‍ സഖാഫി കൈപ്പുറം, ഹംസ സഖാഫി സീഫോര്‍ത്ത്‌ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.