ആരോഗ്യ-പ്രകൃതി സൗഹൃദ സന്ദേശങ്ങളുയർത്തി മർകസ് ഗാർഡൻ ആദ്ധ്യാത്മിക സമ്മേളനത്തിന് സമാപ്തി

0
1145
മര്‍കസ് ഗാര്‍ഡനില്‍ നടന്ന അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
മര്‍കസ് ഗാര്‍ഡനില്‍ നടന്ന അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
SHARE THE NEWS

പൂനൂർ: ആരോഗ്യ – പ്രകൃതി സൗഹർദ സന്ദേശങ്ങളുയർത്തി നാലുദിവസം നീണ്ടുനിന്ന മർകസ് ഗാർഡൻ അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളനത്തിന് പ്രൗഢ സമാപ്തി.ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. ആത്മീയ ശൂന്യതയും വ്യാജ നിർമ്മിതിയും വ്യാപകമായ കാലത്ത് ഇസ്ലാമിൻറെ യഥാർത്ഥ ആത്മീയ സങ്കല്പവും സൗന്ദര്യവും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്  അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.സമസ്ത പ്രസിഡൻറ് റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്ലിയാർ അനുഗ്രഹപ്രഭാഷണം നടത്തി.ആരോഗ്യ സംരക്ഷണവും പ്രകൃതി സൗഹൃദ സമീപനവും മുന്നോട്ട് വെച്ച സമ്മേളനം ഇസ്ലാമിൻ്റെ സാമൂഹിക കാഴ്ചപ്പാടിൻ്റെ ആവിഷ്കാരമാണെന്ന് സന്ദേശ പ്രഭാഷണം നടത്തിയ മർകസ് ഗാർഡൻ ഡയറക്ടർ ഡോ.ഏ.പി. മുഹമ്മദ് അബ്ദുൽ ഹക്കിം അസ്ഹരി പറഞ്ഞു.ലോക സമാധാനം തകർക്കുന്ന സലഫി ചിന്താധാരയിൽ നിന്ന് വരുന്ന ഭീകരവാദികൾക്ക് മുന്നിൽ പാരമ്പര്യ സൂഫി ഇസ്‌ലാമിനെ ജീവിതത്തിൽ പകർത്തലാണ് ഏക പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു.മർകസ് ഗാർഡൻ്റെ പുതിയ കർമ്മ പദ്ധതിയും നയരേഖയും  അദ്ദേഹം അവതരിപ്പിച്ചു.ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി കാന്തപുരം എ .പി അബൂബക്കർ മുസ്ലിയാർ പ്രത്യേക പ്രാർത്ഥന നടത്തി.വിദേശ ഗായകരായ സയ്യിദ് അബ്ദുല്ല ബിൻ ഉമർ അൽ ഹബഷി മക്ക,നാജി ഹസ്സൻ എന്നിവർ നശീദ അവതരിപ്പിച്ചു

നാലുദിവസം നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാർന്ന സെഷനുകൾ കൊണ്ട് സമ്പന്നമായിരുന്നു .മർകസ് ഗാർഡൻ ഡയറക്ടർ ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലുള്ള ഇരുപത്തിനാല് മണിക്കൂർ ദൈർഘ്യമുളള സമ്പൂർണ ജീവിത പരിശീലനക്യാമ്പ് “സുഹ് ബ” സമ്മേളനത്തിൽ മുഖ്യ ആകർഷണമായിരുന്നു.പ്രികോൺഫറൻസ് മെഹ്ഫിൽ,
നഅത് മെഹ്ഫിൽ, ബിസിനസ് ടോക്ക്,യൂത്ത് സമ്മിറ്റ് ,മഹല്ല് ശൗക, മഹല്ല് മെഹ്ഫിൽ,സഹ്റത്തുൽ ഖുർആൻ കോൺവെക്കേഷൻ എന്നിവയും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. എൻ.ഐ.ടി വാറങ്കലിൽ നിന്ന് ഫൈനാൻസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ ഷാഫി നൂറാനി ആക്കോട് ,അമേരിക്കയിലെ ലോറൻസ് ടെക് യൂണിവേഴ്സിറ്റിയിൽ അടുത്തമാസം നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യഹ് യ, നാഹിദ് , മണിപ്പാൽ യൂണിവേഴ്സിറ്റി അക്കാദമിക് ഇൻ്റേൺഷിപ്പ് ലഭിച്ച അൻവർ ഹനീഫ, അബ്ദുൽ ഫത്താഹ് എന്നിവർക്ക് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ എക്സലൻസ് അവാർഡുകൾ നൽകി. മദീനതുന്നൂർ വിദ്യാർത്ഥികൾ രചിച്ച അന്താരാഷ്ട്ര യാത്രാനുഭവ പുസ്തകം “ദിക്കുകളുടെ വിളികേട്ട്” പ്രകാശനം വേദിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു .കാന്തപുരം ഏ പി അബൂബക്കർ മുസ്ലിയാർ രചിച്ച “പ്രിയപ്പെട്ട കുട്ടികൾ “എന്ന മലയാള കൃതിക്ക് മദീനത്തുന്നൂർ വിദ്യാർത്ഥി സിനാൻ ബഷീർ തരുവണ നടത്തിയ അറബി വിവർത്തന പുസ്തകം “യാ ബുനയ്യ” ഇ.സുലൈമാൻ മുസ്ലിയാർ സയ്യിദ് അബ്ദുൽ ഫത്താഹ് അവേലത്തിന്റെ നൽകി പ്രകാശനം ചെയ്തു. സമ്മേളന ഭാഗമായി മദീനതുന്നൂർ വിദ്യാർത്ഥി യൂണിയൻ നാദിദഅവയും പ്രിസം ഫൗണ്ടേഷനും ചേർന്ന് അഭയാർത്ഥികൾക്കു വേണ്ടി ഒരുക്കിയ പെരുന്നാൾ മധുരം” ഇംദാദ്”, ഗ്രാൻ്റ് മുഫ്തി തിയേറ്റർ, വാക്കെഴുത്ത് പുസ്തകശാല എന്നിവയും ഉണ്ടായിരുന്നു.

സമാപന സമ്മേളനത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ,കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് എം പി എസ് തങ്ങൾ മലോറം, ഹാഫിള് അബൂബക്കർ സഖാഫി, സി പി ഉബൈദുള്ള സഖാഫി,അപ്പോളോ മൂസ ഹാജി,അബൂ സ്വാലിഹ് സഖാഫി തുടങ്ങിവർ സംബന്ധിച്ചു.


SHARE THE NEWS