ആവേശമായി റൂബി ജൂബിലി പ്രചാരണ സമ്മേളനങ്ങൾ

0
822
SHARE THE NEWS

കാരന്തൂർ: സംസ്ഥാനത്തെ  നാൽപത് കേന്ദ്രങ്ങളിൽ സുന്നി സംഘടനകളുടെ കീഴിൽ സംഘടിപ്പിച്ച റൂബി ജൂബിലി പ്രചാരണ സമ്മേളനങ്ങൾ  സമാപിച്ചു. നാൽപതു വർഷം കൊണ്ട് മർകസ് സാധ്യമാക്കിയ വിദ്യാഭ്യാസ-സാംസ്‌കാരിക-ജീവകാരുണ്യ മുന്നേറ്റങ്ങളുടെ വ്യാപ്‌തി അടയാളപ്പെടുത്തിയ സമ്മേളങ്ങളിൽ  വലിയ ജനാവലിയാണ് ഓരോ കേന്ദ്രങ്ങളിലും തടിച്ചുകൂടിയത്.

സമസ്‌ത കേന്ദ്ര മുശാവറ  അംഗങ്ങൾ  അധ്യക്ഷത  വഹിച്ച സമ്മേളങ്ങളിൽ സംഘടയിലെ പ്രമുഖ നേതാക്കൾ പ്രഭാഷണം  നടത്തി. വടകരയിൽ നടന്ന  പ്രചാരണ സമ്മേളനത്തിന് കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മഞ്ചേശ്വരത്ത്  ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ,കാസർക്കോട്  ഷിറിയ  അലിക്കുഞ്ഞി  മുസ്‌ലിയാർ,തളിപ്പറമ്പ്  ഹാമിദ് കോയമ്മ തങ്ങൾ കൂറ,കണ്ണൂരിൽ  സയ്യിദ്  ളിയാഉൽ മുസ്തഫ മാട്ടൂൽ,മാന്തവാടിയിൽ  പി ഹസ്സൻ മുസ്ലിയാർ , കൽപ്പറ്റയിൽ  വി.പി.എം ഫൈസി, ബത്തേരിയിൽ  കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ,ഫറോക്കിൽ  കോടമ്പുഴ ബാവ മുസ്‌ലിയാർ, മുക്കത്ത്  എ.പി മുഹമ്മദ്  മുസ്‌ലിയാർ, കൊയിലാണ്ടിയിൽ സയ്യിദ്  ബാഫഖി തങ്ങൾ,കോട്ടക്കലിൽ ഇ സുലൈമാൻ മുസ്‌ലിയാർ,എടപ്പാളിൽ സയ്യിദ് സൈനുൽ ആബിദീൻ മലേഷ്യ, തിരൂരിൽ  പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, തിരൂരങ്ങാടിയിൽ  പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, പടിഞ്ഞാറങ്ങാടിയിൽ  എൻ അലി മുസ്‌ലിയാർ  കുമരംപുത്തൂർ, ചെർപ്പുളശ്ശേരിയിൽ മാരായമംഗലം  അബ്ദുറഹ്മാൻ ഫൈസി, കൊടുങ്ങല്ലൂരിൽ  സി മുഹമ്മദ് ഫൈസി,ചെറുതുരുത്തിയിൽ  കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, കോതമംഗലത്തു പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, ആലുവയിൽ  ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്,കൊല്ലം  പി.എ ഹൈദ്രോസ് മുസ്‌ലിയാർ, തിരുവനന്തപുരത്ത് മുഖ്‌താർ ഹസ്‌റത്ത് എന്നിവർ  നേതൃത്വം  നൽകി. 

SHARE THE NEWS