ആസിഫയുടെ സഹോദരി ഇനി മർകസിന്റെ തണലിൽ

0
1312
ജില്ലാ പ്രിന്‍സിപ്പള്‍ ജഡ്ജ് സയ്യിദ് സര്‍ഫ്രാസ് ഹുസൈന്‍ ഷായുമായി മര്‍കസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നു.
ജില്ലാ പ്രിന്‍സിപ്പള്‍ ജഡ്ജ് സയ്യിദ് സര്‍ഫ്രാസ് ഹുസൈന്‍ ഷായുമായി മര്‍കസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നു.

കശ്മീര്‍: കത്വയിലെ ആസിഫബാനുവിന്റെ സഹോദരി ദന അക്തറിന്റെ തുടർപഠനം ഇനി മർകസിന്റെ പരിരക്ഷയിൽ.
ഏഴാം ക്ലാസ് വരെ പഠനം നടത്തിയ ദനക്ക് രക്ഷിതാക്കളുടെ താൽപര്യപ്രകാരം, മർകസിന്റെ മേൽനോട്ടത്തിൽ ജമ്മു കാശ്മീരിൽ പ്രവർത്തിക്കുന്ന ഏതെങ്കിലുമൊരു സ്കൂളിൽ പ്രവേശനം നൽകും.

നാടോടികളായ ബക്കർവാൾ സമുദായത്തിനു വേണ്ടി ജമ്മു കശ്മീർ സർക്കാർ നടത്തുന്ന,വർഷത്തിൽ ആറുമാസം മാത്രം പ്രവർത്തിക്കുന്ന സ്കൂളുകളിലൊന്നിലാണ് ദന ഏഴാം തരം വരെയും പഠനം നടത്തിയത്.മുഖ്യധാരാ സ്കൂളുകളിൽ ഇതേ ക്ലാസിൽ പഠനം നടത്തുന്നതിന് യോഗ്യതക്കാവശ്യമായ പ്രത്യേക പരിശീലനം നൽകിയതിനു ശേഷമായിരിക്കും ദനക്ക് മർകസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന YES INDIA FOUNDATION സ്കൂളുകളിലൊന്നിൽ പ്രവേശനം നൽകുക.

കൊല്ലപ്പെട്ട ആസിഫയുടെ കുടുംബം ഉൾപ്പടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ നിയമസാക്ഷരത നൽകുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകുന്നതിനു മർകസ് ലോ കോളജ് ലീഗൽ എയ്ഡ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജമ്മുവിൽ ചേർന്ന ലീഗൽ ലിറ്ററസി ഫോറം യോഗത്തിൽ, മർകസ് നേതൃതത്തിന്റെ നിർദ്ദേശ പ്രകാരം YES INDIA FOUNDATION ഡയറക്ടർ ഷൗക്കത്ത് ബുഖാരിയാണ് ഈ വിവരം അറിയിച്ചത്. ഹയർസെക്കണ്ടറി പൂർത്തിയാക്കിയതിനുശേഷം,ആവശ്യമെങ്കിൽ കേരളത്തിൽ തുടർ പഠനത്തിനു സൗകര്യമൊരുക്കുമെന്നും അദ്ധേഹം അറിയിച്ചു.

ജില്ലാ പ്രിൻസിപ്പൾ ജഡ്ജ് സയ്യിദ് സർഫ്രാസ് ഹുസൈൻ ഷാ യോഗത്തിനു നേതൃത്വം നൽകി. അഡ്വ: സമദ് പുലിക്കാട്, പ്രമുഖ അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ പങ്കെടുത്തു.