ആ കവിത എന്റെ ഹൃദയം തൊട്ടു: കാന്തപുരത്തിന് ജോർദ്ദാൻ രാജാവിന്റെ കത്ത്

0
39052
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കവിത ചൊല്ലുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമീപം.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കവിത ചൊല്ലുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമീപം.
SHARE THE NEWS

കോഴിക്കോട്: തന്റെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആലാപനം ചെയ്‌ത കവിത ഹൃദയത്തെ സ്പർശിച്ചുവെന്നു അനുസ്മരിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ജോർദ്ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ കത്തയച്ചു. ലോകത്ത്  സമാധാനപൂർണ്ണമായ മുന്നേറ്റം സാധ്യമാക്കുന്നതിനും രാജ്യത്തുനടനീളം  വിദ്യാഭ്യാസ വിപ്ലവം ഉണ്ടാക്കുന്നതിനും  കാന്തപുരം നടത്തുന്ന യത്നങ്ങൾ പ്രശംസനീയമാണെന്നും ജോർദാൻ രാജാവ് എഴുതി. ‘പ്രിയപ്പെട്ട എന്റെ  സുഹൃത്തേ’ എന്ന സംബോധന സ്വന്തം കൈപ്പടയിൽ എഴുതിയാണ് അബ്ദുല്ല രാജാവ് കത്തയച്ചത്.   
ഇന്ത്യയെ അടുത്ത സൗഹൃദ രാജ്യമായി കാണാൻ ജോർദാൻ കണക്കാക്കുന്നു.  ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് ഈ സൗഹൃദം കരുത്തേകും.  ലോക സമാധാനത്തിനായി കാന്തപുരം നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അഭിനദനീയമാണ് എന്നും കത്തിലുണ്ട്.

SHARE THE NEWS