ഇന്തോനേഷ്യയിലെ ഇയാൻ യൂണിവേഴ്‌സിറ്റി- മർകസ് അക്കാദമിക് സഹകരണത്തിന് ധാരണയായി

0
2322
അക്കാദമിക് സഹകരണത്തിനുള്ള ഇന്തോനേഷ്യയിലെ ഇയാൻ യൂനിവേഴ്സിറ്റി- മര്‍കസ് ധാരണാപത്രം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഡോ. സിറാജുദ്ധീന് കൈമാറുന്നു.
അക്കാദമിക് സഹകരണത്തിനുള്ള ഇന്തോനേഷ്യയിലെ ഇയാൻ യൂനിവേഴ്സിറ്റി- മര്‍കസ് ധാരണാപത്രം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഡോ. സിറാജുദ്ധീന് കൈമാറുന്നു.
കോഴിക്കോട്: ഇന്തോനേഷ്യയിലെ പ്രശസ്തമായ ഇയാൻ ബംഗുളു  യൂണിവേഴ്സിറ്റിയുമായി അക്കാദമിക രംഗത്തെ പരസ്പര സഹകരണത്തിന് മര്‍കസ് ധാരണാപത്രം ഒപ്പുവെച്ചു. ഇതോടെ ഇരു സ്ഥാപങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ അവസരമൊരുങ്ങും. വിദ്യാര്‍ഥി-ഗവേഷക കൈമാറ്റം, സംയുക്ത് ബിരുദ കോഴ്‌സുകള്‍, ശാസ്ത്രീയ ഗവേഷണങ്ങള്‍, ഹ്രസ്വകാല കോഴ്സുകള്‍, വര്‍ക്ക്‌ഷോപ്പുകളുടെയും സെമിനാറുകളുടെയും സംഘാടനം എന്നിവയും ധാരണാപത്രത്തില്‍ ഭാഗമായി നടക്കും.
          മർകസിൽ  നടന്ന ചടങ്ങില്‍ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ , ഇയാൻ ബംഗുളു യൂണിവേഴ്സിറ്റിയി  റെക്റ്റര്‍ ഡോ. സിറാജുദ്ധീന് എന്നിവർ ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയായ മാർകസുമായി എം.ഒ.യു ഒപ്പുവെക്കാൻ സാധിച്ചത് ഇന്തോനേഷ്യയിലെ അക്കാദമിക സംവിധാനത്തിനും തങ്ങളുടെ യൂണിവേഴ്‌സിറ്റിക്കും അഭിമാനകരമായ നേട്ടമാണെന്ന് ഡോ. സിറാജുദ്ധീൻ പറഞ്ഞു.
      മർകസ് ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി,  മര്‍കസ് ഡയറക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇയാൻ ബംഗുളു യൂണിവേഴ്‌സിറ്റി പ്രൊഫസർ  ദീദി എസ്റയൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.