ഇന്തോ-അറബ് വൈജ്ഞാനിക ബന്ധങ്ങൾ ശാക്തീകരിക്കണം: ഡോ : ഉമർ ഇസ്സ സലാമ

0
2583
SHARE THE NEWS

കൈറോ : ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വൈജ്ഞാനിക ബന്ധങ്ങൾ ശാക്തീകരിക്കുകയും കൂടുതൽ സുദൃഢമാക്കുകയും ചെയ്യണമെന്ന് അറബ് യൂണിവേഴ്സിറ്റീസ് ലീഗ് ജനറൽ സിക്രട്ടറി ഡോ: ഉമർ ഇസ്സ സലാമ പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി ഈജിപ്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ധേഹം ഇന്ത്യയുമായുള്ള അറബ് രാജ്യങ്ങളുടെ വൈജ്ഞാനിക ബന്ധങ്ങളെ കുറിച്ച് സംസാരിച്ചത്.
അറബ് രാജ്യങ്ങളുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള വാണിജ്യ സാംസ്കാരിക വൈജ്ഞാനിക ബന്ധമുള്ള രാജ്യമാണ് ഇന്ത്യ.

ഈ ചരിത്ര ബന്ധങ്ങൾ രണ്ടു മേഖലകളുടെയും വികസനത്തിന് കാരണമായിട്ടുണ്ട്. 22  അറബ് രാജ്യങ്ങളിലും മറ്റ് പ്രധാന രാജ്യങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 380 യൂണിവേഴ്സ്റ്റികളുടെ കൂട്ടായ്മയായ അറബ് യൂണിവേഴ്സിറ്റീസ് ലീഗ് ജോർദാൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

ഇന്ത്യയുമായി ഊഷ്മളമായ കൊടുക്കൽ വാങ്ങലുകളാണ് വൈജ്ഞാനിക രംഗത്ത് ഉദ്ധേശിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക ഔന്നിത്യവും മഹിമയും ലോക പ്രശസ്തമാണ് അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ യൂണിവേഴ്സിറ്റികളും അറബ് യൂണിവേഴ്സിറ്റീസ് ലീഗുമായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കാൻ അദ്ധേഹം കാന്തപുരത്തോട് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങുന്ന പ്രമുഖ അറബി പ്രസിദ്ധീകരണമായ അസ്ലഖാഫയുടെ കോപ്പി അലിഫ് സുപ്രീം കൗൺസിൽ ചെയർമാൻ കൂടിയായ കാന്തപുരത്തിൽ നിന്ന് സ്വീകരിച്ച് അദ്ധേഹം ഹൈനസ് അംഗമായി.

ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ അറബ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുമെന്നും രാജ്യത്തെ എജ്യൂക്കേഷണൽ സിറ്റികളിലേക്ക് വിദേശ വിദ്യാർത്ഥികളുടെ വരവ് പഠന – ഗവേഷണ മേഖലകളിൽ പുതിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്നും കാന്തപുരം പറഞ്ഞു.
അലിഫ് ജനറൽ സിക്രട്ടറി അമീൻ മുഹമ്മദ് ഹസൻ സഖാഫി ഡോ: ഉമർ ഇസ്സ സലാമക്ക് ജാമിഅ മർകസിൻ്റെ ഉപഹാരം നൽകി.


SHARE THE NEWS