ഇന്ത്യന്‍ മുസ്‌ലിം ചരിത്രം: കാന്തപുരത്തിന്റെ പുസ്തകം ഷാര്‍ജ ഭരണാധികാരിക്ക് സമ്മാനിച്ചു

0
97
ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ താൻ എഴുതിയ ഇന്ത്യൻ മുസ്‌ലിം ചിത്രത്തെക്കുറിച്ചുള്ള പുസ്‌തകം ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കൈമാറുന്നു
ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ താൻ എഴുതിയ ഇന്ത്യൻ മുസ്‌ലിം ചിത്രത്തെക്കുറിച്ചുള്ള പുസ്‌തകം ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കൈമാറുന്നു

ഷാർജ : ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തെ അറബിയിൽ രചിച്ച പുസ്‌തകം അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഷാർജ സുൽത്താൻ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് സമ്മാനിച്ചു. ഈജിപ്തിലെ അൽ അസ്ഹർ ലൈബ്രറി പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിലാണ് കൈമാറിയത്.

ഇന്നലെ(ബുധൻ) ആരംഭിച്ച ഷാർജ അന്താരഷ്ട്ര പുസ്തകൊത്സവം ലോകത്തെ ഏറ്റവും പ്രധാന പുസ്തക പ്രദർശന- വിൽപന മേളയാണ്. പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ ലോകത്തെ 1600 ലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്.

ഇന്ത്യൻ ചരിത്രത്തെക്കുറിച്ചു മുസ്‌ലിം പണ്ഡിതന്മാരുടെ രേഖകളും, ആധുനിക അക്കാദമിക വിവരണങ്ങളും എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ തന്റെ പുസ്തകം സുൽത്താന് സമ്മാനിക്കായതിൽ സന്തോഷമുണ്ടെന്ന് കാന്തപുരം പറഞ്ഞു. അറിവിന്റെയും അക്ഷരങ്ങളുടെയും ഭരണാധികാരിയാണ് അദ്ദേഹം. വായനക്കും എഴുത്തിനും മൂല്യം കൽപ്പിക്കുന്ന ഭരണാധികാരികൾ ചരിത്രത്തെയും സംസ്‌കാരത്തെയും പുതുമയോടെ കെട്ടിപ്പടുക്കുന്നവരാണ്: കാന്തപുരം പറഞ്ഞു.

കഴിഞ്ഞ വർഷം കേരള സർക്കാറിന്റെ അതിഥിയായി എത്തിയ ഷാർജ സുൽത്താനെ പ്രകീർത്തിച്ചു കാന്തപുരം രചിച്ച അറബി കവിതയും ശ്രദ്ധേയമായിരുന്നു. പുസ്തക മേളയിലെ സിറാജ് ദിനപത്രം പവലിയനും ഐ.പി.ബി -പ്രവാസി രിസാല സ്റ്റാളും കാന്തപുരം ഉദ്‌ഘാടനം ചെയ്‌തു. പുസ്തകമേളയിൽ ഒരുക്കുന്ന ‘മീറ്റ് ദി സ്കോളർ’ പരിപാടിയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇന്ന്( വ്യാഴം) യു.എ.ഇ സമയം വൈകുന്നേരം 4.30 ന് എക്‌സ്‌പോ സെന്റർ ബാൾറൂമിൽ വായനക്കാരുമായി സംവദിക്കും.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here