ഇന്ത്യയിലെ അവശ സമൂഹങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കല്‍ മര്‍കസിന്റെ മുഖ്യലക്ഷ്യം: കാന്തപുരം

0
851
മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സുന്നി സംഘടനകളുടെ സംസ്ഥാന നേതൃസംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യഭ്യാസപരമായ പിന്നാക്കാവസ്ഥ രൂപപ്പെട്ടത് വിവിധ ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അവഗണന കാരണമാണെന്നും, മുസ്ലിംകള്‍ അടക്കമുള്ള അവശസമൂഹങ്ങളെ കൈപിടിച്ച് രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സൂക്ഷ്മവും വിപുലവുമായ പ്രവര്‍ത്തനങ്ങളാണ് മര്‍കസ് നടത്തുന്നതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ജീവിക്കുന്ന കാലത്തിനും ഭാവിയില്‍ വരാനിരിക്കുന്ന സമൂഹത്തിനും വൈദഗ്ധ്യത്തോടെ നേതൃത്വം നല്‍കാന്‍ ശേഷിയുള്ള ഉള്‍പ്പന്നങ്ങളെ രൂപപ്പെടുത്തുന്നതിലാണ് മര്‍കസ് ശ്രദ്ധയൂന്നുന്നത്. അനുദിനം സാങ്കേതിക വിദ്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന നമ്മുടെ കാലത്ത്, അത്തരം മാറ്റങ്ങളെ അഭിമുഖീകരിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന മാനുഷിക വിഭവങ്ങളെ ധാരാളമായി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്: അദ്ദേഹം പറഞ്ഞു. മര്‍കസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി.കെ.എസ് തലപ്പാറ പ്രാര്‍ത്ഥന നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം, സി പി മൂസ ഹാജി , യൂസുഫ് ഹാജി പൊയിലൂര്‍ പ്രസംഗിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, എന്‍.അലി അബ്ദുല്ല, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, കുഞ്ഞി മുഹമ്മദ് സഖാഫി കൊല്ലം, റഹ്മത്തുല്ല സഖാഫി എളമരം, സി പി ഉബൈദുല്ല സഖാഫി, ജി അബൂബക്കര്‍, എ സൈഫുദ്ധീന്‍ ഹാജി, സി.പി സൈതലവി തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ സംസ്ഥാന ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന നേതാക്കള്‍ സംബന്ധിച്ചു.


SHARE THE NEWS