ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം

0
845
ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതൻ ഹസ്രത്ത് മന്നാൻ ഖാൻ രസ്‌വി ബറേലിയുടെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ രാജ്യത്തെ ഗ്രാൻഡ് മുഫ്‌തിയായി പ്രഖ്യാപിക്കുന്നു
ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതൻ ഹസ്രത്ത് മന്നാൻ ഖാൻ രസ്‌വി ബറേലിയുടെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ രാജ്യത്തെ ഗ്രാൻഡ് മുഫ്‌തിയായി പ്രഖ്യാപിക്കുന്നു

കോഴിക്കോട് : ഇന്ത്യയുടെ ഗ്രാന്റ്‌ മുഫ്തിയായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പ്രഖ്യാപിച്ചു.  ഡൽ ഹി  രാം ലീല മൈദാനിയിൽ  നടന്ന ഗരീബ്‌ നവാസ്‌ പീസ്‌ കോൺഫ്രൻസിൽ വെച്ചാണ്‌ രാജ്യത്തെ പ്രാധാന മുസ്ലിം ഉലമാക്കൾ ഐക്യകണ്ഠേന പ്രഖ്യാപനം നടത്തിയത്‌.
 സുന്നി-സൂഫി ധാരയിലെ വ്യത്യസ്ഥ മദ്‌ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ മുസ്ലിം ജനതയുടെ  പരമോന്നത നേതാവായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ  അംഗീകരിക്കുന്നതാണ്‌ പ്രഖ്യാപനം. സൗത്‌ ഇന്ത്യയിൽ നിന്ന്‌ ആദ്യമാണ്‌ ഒരു പണ്ഠിതനെ രാജ്യത്തെപാരമ്പര്യ മുസ്ലിം സമുദായത്തിന്റെ ഔദ്യോഗിക നേതാവായി പ്രഖ്യാപിക്കുന്നത്‌
ഇന്ത്യൻ സുന്നി മുസ്‌ലിംകൾ  ഏകീകൃത പ്ലാറ്റ്ഫോമിലേക്ക്‌ കടന്ന്‌ വരണമെന്ന്‌എസ്‌ എസ്‌ എഫ്‌ ദേശീയ സമ്മേളനാനന്തരം സംഘടിപ്പിച്ച ഗരീബ്‌ നവാസ്‌ പീസ്‌ കോൺഫ്രസിൽ അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസപരമായ നിലപാടുകളിൽ ഉറച്ചുനിൽകുന്നതോടൊപ്പം തന്നെ, ഇസ്ലാമിലെ കർമ്മശാസ്ത്രപരമായ വൈവിധ്യങ്ങൾ ഇത്തരം ഒരു ഐക്യത്തിന്‌ തടസ്സമാകരുത്‌. ഇന്ത്യയിലെ സുന്നി മുസ്ലിംങ്ങൾ വ്യത്യസ്ഥ ചിന്താധാരകൾ പിന്തുടരുന്നവരാണ്‌ . വിശ്വാസപരമായി സമാന ധാരയിലുള്ളവരാണ്‌ , അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ തങ്ങളുടെ പുരോഗതിക്ക്‌ വേണ്ടി ഒരു കെട്ടിടം അതിന്റെ വിവിധഭാകങ്ങളെ ശക്തിപ്പെടുത്തും പോലെ സഹായിക്കണം. സമുദായത്തിലെ പിന്നാക്ക- ദുർബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത്‌ സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്‌. അദ്ദേഹം കൂട്ടിചേർത്തു.ഉത്തരേന്ത്യയിലെ പ്രമുഖനായ സുന്നി നേതാവ് ഹസറത്ത്‌ മന്നാൻ ഖാൻ രസ്‌വി ബറേലി കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു തലപ്പാവ് അണിയിച്ചു.