ഇന്ത്യയുടെ യശസ്സ് പുറം രാജ്യങ്ങളിൽ വളർത്തുന്നതിൽ മർകസ് പങ്കുവഹിച്ചു: ആന്റോ ആന്റണി എം പി

0
883

പത്തനംതിട്ട: ബഹുസ്വരതയും പരസ്പര വിശ്വാസവും മര്‍കസ് പകര്‍ന്നു നല്‍കുകയും  വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയുടെ യശസ്സ് പുറം രാജ്യങ്ങളിൽ വളർത്തുന്നതിൽ  മർകസ് വലിയ വഹിച്ചെന്ന്  ആന്റോ ആന്റണി എം പി പറഞ്ഞു.  അറിവാണ് ഏറ്റവും വലിയ സമ്പത്തെന്നും അറിവ് പകര്‍ന്ന് നല്‍കലാണ് ഏറ്റവും വിശിഷ്ടമായ കര്‍ത്തവ്യമെന്നും തിരിച്ചറിഞ്ഞ ഇസ്‌ലാമിക പണ്ഡിതനാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നിരാലംബരായ ബാല്യങ്ങള്‍ക്ക് അറിവിലൂടെ ജീവിതം പകര്‍ന്നു നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവാരാന്‍ മര്‍കസ് നടത്തുന്ന ശ്രമങ്ങള്‍ മാതൃകപരമാണ്. സാമൂഹിക നന്മക്കും രാഷ്ട്ര പുരോഗതിക്കും വേണ്ടി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നും അദ്ധേഹം പറഞ്ഞു.  ‘പര്യവേക്ഷണം വൈജ്ഞാനിക മികവിന്’ എന്ന പ്രമേയത്തില്‍ 2018 ജനുവരി നാലു മുതല്‍ ഏഴുവരെ നടക്കുന്ന കോഴിക്കോട്  മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ റൂബി ജൂബിലി സമ്മേളന പ്രചരണാര്‍ത്ഥമുള്ള തെക്കന്‍ മേഖലാ സന്ദേശയാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് ബഹുസ്വരതയും പരസ്പര വിശ്വാസവും ഉയര്‍ത്തി പിടിക്കുന്നതിന് മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്. ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സാബിര്‍ മഖ്ദൂമി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്് കെഎസ്‌കെ തങ്ങള്‍ , ലത്തീഫ് സഖാഫി പെരുമുഖം, സലീം അണ്ടോണ, സയ്യിദ് ഹുസൈന്‍ ചാലിശ്ശേരി, സയ്യിദ് ബാ ഫഖ്‌റുദ്ദീന്‍ ബുഖാരി, അഷ്‌റഫ് അലങ്കാര്‍, അനസ് പൂവാലംപറമ്പില്‍, സലാഹുദ്ദീന്‍ മദനി, അബ്ദുസ്സലാം സഖാഫി, മുഹമ്മദ് സ്വാദിഖ് മിസ്ബാഹി, എപി മുഹമ്മദ് അശ്ഹര്‍, റഫീഖ് അഹമ്മദ് സഖാഫി, സുനീര്‍ അലി സഖാഫി, സുധീര്‍ വഴിമുക്ക് എന്നിവര്‍ പ്രസംഗിച്ചു.