ഇന്ത്യൻ മുസ്ലിംകൾക്ക് മർകസ് അസ്തിത്വം നൽകി: ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്

0
920
കൊല്‍ക്കത്തയില്‍ നടന്ന ദ്വിദിന സ്പിരിച്ചല്‍ കോണ്‍ഫറന്‍സില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംസാരിക്കുന്നു.
കൊല്‍ക്കത്തയില്‍ നടന്ന ദ്വിദിന സ്പിരിച്ചല്‍ കോണ്‍ഫറന്‍സില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംസാരിക്കുന്നു.
കൊൽക്കത്ത: ഇന്ത്യയിലെ മുസ്‌ലിംകളെ വൈജ്ഞാനികമായും സാമൂഹികമായും ഉയർത്തുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്ന മർകസ് രാജ്യത്തെ അരികുവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് അസ്തിത്വം നൽകിയെന്ന് മർകസ് വൈസ്ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.   ബംഗാളിലെ മര്‍കസ് സ്ഥാപനമായ ത്വയ്‌ബ ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷനു  കീഴില്‍ കൊൽക്കത്തയിൽ സംഘടിപ്പിച്ച  ദ്വിദിന സ്പിരിച്ചല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
വിദ്യാഭ്യസത്തിലൂടെ സാമൂഹിക ഉന്നമനം സാധ്യമാക്കുന്ന പ്രക്രിയയാണ് മർകസ് ശിൽപി ശൈഖ് അബൂബക്കർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. യഥാർത്ഥ ഇസ്‌ലാമിക സന്ദേശത്തെ അതിലൂടെ ഭാരതത്തിനു പരിചയപ്പെടുത്തി നൽകുകയും ചെയ്യുന്നു. സുന്നികൾ ഉയർത്തിപ്പിടിക്കുന്നത് ബഹുസ്വരതയിൽ അധിഷ്ഠിതമായ മൂല്യങ്ങളും വിശ്വാസങ്ങളും ആണ്. അന്യരോടു ശത്രുത ഉൽപാദിപ്പിക്കുന്ന സമീപനം പിന്തുടരുന്നവരോട് വിയോജിക്കുകയും  ചെയ്യുന്നു: അദ്ദേഹം പറഞ്ഞു. 
മുഹമ്മദ് ഹസന്‍ പാട്‌ന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പശ്ചിമ ബംഗാളിലെ ഇസ്‌ലാമിക, വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുഹൈറുദ്ദീന്‍ നൂറാനി, മുഷ്‌റഫ് ഹുസൈന്‍ റസ്‌വി, മുഹമ്മദ് റഹ്മത്ത് അലി, നസ്വീറുദ്ദീന്‍,ഖമറുദ്ദീന്‍ റസ്‌വി,മുജാഹിദ് ഹുസൈന്‍, മുഫ്തി ഇഷ്തിയാഖ് അഹ്മദ്, ഇബ്രാഹീം സഖാഫി, മുബശിര്‍ മുഈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു.